'ദാരിദ്ര്യ സൂചിക കണക്ക് 2015 - 16 കാലത്തേത്, അന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി'; ഓര്‍മ്മപ്പെടുത്തലുമായി കോണ്‍ഗ്രസ്
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ രാഷ്ട്രീയമായി കടന്നാക്രമിച്ച പിണറായി വിജയന് വരെ നേട്ടത്തെ അഭിമാനമായി കാണുന്നു
27 Nov 2021 6:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നീതി ആയോഗ് പുറത്ത് വിട്ട ദാരിദ്ര്യ സൂചിക വെച്ച് ഏറ്റവും കുറവ് ദാരിദ്ര്യമുള ഇന്ത്യയിലെ സംസ്ഥാനം കേരളമാണ്. എന്നാല്‍ കണക്ക് അല്പം പഴയതാണെന്ന് കോണ്‍ഗ്രസ്. നീതി ആയോഗ് പുറത്ത് വിട്ടത് 2015 -16 കണക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ രാഷ്ട്രീയമായി കടന്നാക്രമിച്ച പിണറായി വിജയന് വരെ നേട്ടത്തെ അഭിമാനമായി കാണുകയാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മെട്രോയും, അന്താരാഷ്ട്ര ടെര്‍മിനലും, പാലങ്ങളും, റോഡുകള്‍ വികസനത്തിന്റെ വലിയ നേട്ടങ്ങള്‍ കൊണ്ടുവന്ന കാലമാണ് ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാര്‍. ഇതിനൊപ്പം സാധാരണക്കാരനെയും, അരികുവത്ക്കരിക്കപ്പെട്ടവനെയും ചേര്‍ത്ത് പിടിക്കുന്ന നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്ന കണക്കുകളില്‍ വ്യക്തമാവുന്നത് എന്നും പ്രതിപക്ഷ നിരയിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോര്‍ട്ട് കേരളത്തിന് അഭിമാനമാണ്. 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്. ഈ അംഗീകാരം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നതാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവില്‍ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്. പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020 - 21 കാലയളവിലെ പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന് നിലവിലെ റിപ്പോര്‍ട്ടിലെ നില തുടരുവാന്‍ കഴിയുമോ എന്നുള്ളത് സംശയമാണ് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
ഇവിടെ ആരും പട്ടിണികിടക്കാന്‍ പാടില്ലെന്ന പോസ്റ്ററിന് ഒപ്പമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടെന്ന കണക്കുകള്‍ പങ്കുവച്ചത്. സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം മുന്നിലാണ്. കേരളം നമ്പര്‍ വണ്‍ എന്ന ഇടത് പക്ഷ പ്രചരണ വാചകം ഉര്ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പട്ടിക പ്രകാരം കേരളത്തില്‍ ദാരിദ്ര്യം നേരിടുന്നവര്‍ 0.71 ശതമാനം മാത്രമാണ് എന്ന് ചൂണ്ടിക്കാട്ടുന്നു എങ്കിലും നേട്ടം ഇടത് ഭരണകാലത്തേത് ആണ് എന്ന് മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ അവകാശപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിന്റെ പ്രധാന മാനകങ്ങള്‍. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങള്‍, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാര്‍പ്പിടം, തുടങ്ങി നിരവധി സൂചികകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്. ഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്. അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാമെന്ന ആഹ്വാനവുമാണ് മുഖ്യമന്ത്രി പിണറായി വിജയന് പങ്കുവയ്ക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിൻ്റെ പ്രധാന മാനങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.
ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നിലത്. ബിഹാറിന്റെ ജനസംഖ്യയുടെ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. നാലാം സ്ഥാനത്ത് മധ്യപ്രദേശും (36.65 ശതമാനം), അഞ്ചാമത് മേഘാലയയും (32.67) ആണ്.
ഗോവ(3.76), സിക്കിം (3.82), തമിഴ്നാട്(4.89), പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിയാണ് ദാരിദ്ര നിരക്കില്‍ മുന്നില്‍ (27.36 ശതമാനം), പിന്നാലെ ജമ്മു കശ്മീര്‍& ലഡാക്ക് (12.58), ദാമന്‍ & ദിയു (6.82 ശതമാനം), ചണ്ഡീഗഡ് (5.97 ശതമാനം) എന്നിവയാണ്. പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവ്- 1.72 ശതമാനം. ലക്ഷദ്വീപില്‍ 1.82 ശതമാനവും ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളില്‍ 4.30 ശതമാനവുമാണ് ദാരിദ്രനിരക്ക്. ഓക്സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും ദാരിദ്ര്യനിര്‍ണ്ണയ രീതിശാസ്ത്രപ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.