Top

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

17 Feb 2022 11:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
X

തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി ആർഷ ഷാജിയെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 14 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബന്ധുക്കളാണ് വീട്ടിലെ ജനൽ കമ്പനിയിൽ തൂങ്ങിയ നിലയിൽ ആർഷയെ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വെള്ളറട പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കും.കാരക്കോണം പരമ്മുപിള്ള മെമ്മോറിയാൽ ഹൈസ് സ്‌കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയാണ് ആർഷ.

STORY HIGHLIGHTS: Ninth class student commits suicide in Thiruvananthapuram

Next Story