ഒമ്പത് വര്‍ഷത്തിന് ശേഷം സത്യം തെളിഞ്ഞു; യുവതിയുടെ ആത്മഹത്യ കൊലപാതകമായി
അശ്വതിയെ താന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് രതീഷ് സമ്മതിച്ചതായി ക്രൈംബ്രാഞ്ച്
5 Dec 2022 12:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: നേമത്ത് ഒമ്പത് വര്‍ഷം മുമ്പ് നടന്ന ആത്മഹത്യ കൊലപാതകമാണെന്ന് കണ്ടെത്തിയതായി പൊലീസ്. നേമം സ്വദേശി അശ്വതിയെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അശ്വതിയുടെ ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അശ്വതിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വന്നത്.
വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അശ്വതിയെ താന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് രതീഷ് സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന് വ്യക്തമാക്കി.
Story Highlights: Nine years later the truth came out; The suicide of the young woman turned out to be murder