Top

വിലക്കയറ്റത്തിനിടയിലും റേഷന്‍ അരി ലഭിക്കാതെ ഒമ്പത് ലക്ഷം പേര്‍; സപ്ലൈക്കോയുടെ വീഴ്ചയെന്ന് റേഷന്‍ ഉടമകള്‍

92.86 ലക്ഷം കാര്‍ഡുടമകളില്‍ 74.34 ലക്ഷം കുടുംബങ്ങള്‍ക്കുമാത്രമാണ് കഴിഞ്ഞമാസം അരി ലഭിച്ചത്. അരിയുള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ വിലകയറ്റം ചര്‍ച്ചചെയ്യുന്നതിന് ഇന്ന് ഉന്നതതലയാഗം ചേരുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു

3 Nov 2022 3:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിലക്കയറ്റത്തിനിടയിലും റേഷന്‍ അരി ലഭിക്കാതെ ഒമ്പത് ലക്ഷം പേര്‍; സപ്ലൈക്കോയുടെ വീഴ്ചയെന്ന് റേഷന്‍ ഉടമകള്‍
X

തിരുവനന്തപുരം: പൊതുവിപണിയിലെ അരിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റേഷന്‍ അരി ലഭിക്കാതെ ഒന്‍മ്പത് ലക്ഷം കുടുംബങ്ങള്‍. 92.86 ലക്ഷം കാര്‍ഡുടമകളില്‍ 74.34 ലക്ഷം കുടുംബങ്ങള്‍ക്കുമാത്രമാണ് കഴിഞ്ഞമാസം അരി ലഭിച്ചത്. അരിയുള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ വിലകയറ്റം ചര്‍ച്ചചെയ്യുന്നതിന് ഇന്ന് ഉന്നതതലയാഗം ചേരുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

ഏകദേശം 83 ലക്ഷം പേര്‍ക്ക് അരി നല്‍കുന്ന സംസ്ഥാനാണ് കേരളം. എന്നാല്‍ 18.51 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അരിവിതരണത്തിലാണ് പാളിച്ച ഉണ്ടായത്. റേഷനരിക്കു പുറമേ പി.എം.ജി.കെ.എ.വൈ പദ്ധതിപ്രകാരം നല്‍കുന്ന സൗജന്യ അരിയും കിട്ടാത്തവരുണ്ട്. റേഷന്‍ കടയിലേക്കുള്ള സ്റ്റോക്ക് എത്തിക്കുന്നതില്‍ സപ്ലൈക്കോയ്ക്ക് വന്ന വീഴ്ചയാണ് ഇതിനു കാരണമെന്നാണ് റേഷന്‍ ഉടമകള്‍ പറയുന്നത്.

ഒക്ടോബറിലെ അരിയും പി.എം.ജി.കെ.എ.വൈ. വിഹിതവും മിക്ക കടകളിലെത്തിയത് മാസപകുതിയൊടെയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞമാസത്തെ അരി വിതരണം നവംബറില്‍ നടത്തണമെന്ന് റേഷന്‍ ഉടമകളുടെ അവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം അംഗീകരിച്ചില്ല. അരിയെത്തിക്കാന്‍ വൈകിയാല്‍ അടുത്തമാസത്തെ ഏതാനും ദിവസങ്ങള്‍കൂടി മുന്‍മാസത്തെ റേഷന്‍ നല്‍കിയിരുന്നത്. എന്നാല്‍, മാസ പകുതിയില്‍ അരിയെത്തിക്കുമെന്നു പ്രഖ്യപിച്ച് ഇതു മാസങ്ങള്‍ക്കുമുന്‍പ് നിര്‍ത്തലാക്കി. അതിനുശേഷം കുറച്ചുകാലം കൃത്യമായി അരിയെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും പവയരീതിയിലേക്ക മാറിയിരിക്കുകയാണ്.

അയല്‍സംസ്ഥാനങ്ങളിലുള്ള അരിയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഗ്രെയിന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. വിജയകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളുമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി എസ്.എസ്. മനോജ് ആവശ്യപ്പെട്ടു.

STORY HIGHLIGHTS: Nine lakh families lost their ration

Next Story