നിമിഷപ്രിയ വിഷയം ലോക്സഭയിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ്
15 March 2022 4:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യെമൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കേസ് ലോക്സഭയിൽ ചർച്ച ചെയ്യും. വിഷയത്തിൽ ഡീൻ കുര്യാക്കോസ് എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി ഫയൽ ചെയ്തത്.
കേസില്‍ കേന്ദ്രത്തിന്റെ നിലപാടറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ വാക്കാല്‍ പിന്തുണച്ച കേന്ദ്ര സര്‍ക്കാരിനോട് ഔദ്യോഗിക നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. യെമന്‍ പൗരന്റെ കുടുംബത്തിന് കൈമാറാനുളള മോചനദ്രവ്യം നല്‍കുന്നതിന് വേണ്ടിയുളള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
വധശിക്ഷയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയ നല്കിയ അപ്പീല്‍ യെമനിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 70 ലക്ഷം രൂപയാണ് നിമിഷ പ്രിയക്ക് മോചനദ്രവ്യമായ് നല്‍കേണ്ടി വരുക. ഇതിനായി ഗോത്ര നേതാക്കളെ ഉള്‍പ്പെടുത്തി കോടതിക്ക് പുറത്ത് ആക്ഷന്‍ കൗണ്‍സില്‍ മധ്യസ്ഥചര്‍ച്ച നടത്തിയിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തിയിരുന്നത്. എന്നാൽ ഈ ശ്രമവും നടന്നില്ല.
story highlight: Nimisha Priya issue in loksabha
- TAGS:
- Nimisha Priya