Top

വീട്ടുകാരറിയാതെ നൈറ്റ് ഡ്രൈവ്; ഒടുക്കം മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍

വീട്ടുകാര്‍ ഉറങ്ങുന്ന സമയം പുറത്തിറങ്ങി ഉണരുന്നതിന് മുമ്പ് വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവെന്നാണ് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി

21 Dec 2022 4:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീട്ടുകാരറിയാതെ നൈറ്റ് ഡ്രൈവ്; ഒടുക്കം മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍
X

കൊച്ചി: വീട്ടുകാരറിയാതെ രാത്രി കാലങ്ങളില്‍ അപകടമായ രീതിയില്‍ ഇരുചക്രവാഹനമോടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തത്. ശനിയാഴ്ച്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് വെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.

മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ മൂന്ന് പേര്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതായി കണ്ടെത്തിയത്. 18 വയസിന് താഴെ മാത്രം പ്രായമുള്ള ഒരേ ക്ലാസ്സില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് പിടിയിലായത്.

വീട്ടുകാര്‍ ഉറങ്ങുന്ന സമയം പുറത്തിറങ്ങി ഉണരുന്നതിന് മുമ്പ് വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവെന്നാണ് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. രാത്രി 12 മണിയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് എത്തിയത്. വിമാനത്താവള പരിസരത്തൂടെയുള്ള അപകടകരമായ രീതിയിലും അമിത വേഗതയിലും മോട്ടോര്‍സൈക്കിളിലും കാറിലും പോകുന്നവരെ പിടികൂടാനായി മോട്ടോര്‍വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന നടന്ന് വരുന്ന സമയത്താണ് കുട്ടികള്‍ പിടിയിലായത്. അധികൃതര്‍ മൂന്ന് പേരുടേയും രക്ഷകര്‍ത്താക്കളെ വിളിച്ച് വരുത്തി കേസെടുത്തതിന് ശേഷം വിട്ടയയച്ചു.

Story Highlights: Night drive without family members; the motor vehicle department caught the plus two students

Next Story