സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം
ആള്‍കൂട്ട പരിപാടികളൊന്നും രാത്രി പത്തു മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
30 Dec 2021 1:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്ന് മുതല്‍ നിലവില്‍ വരും. ഇന്ന് മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണിക്ക് ശേഷം മത, സാമൂഹിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ലെന്നാണ് നിര്‍ദേശം. കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി.
പ്രധാന നിര്‍ദേശങ്ങള്‍,
- രാത്രി പത്തിന് ശേഷം പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കയ്യില്‍ കരുതണം.
- ആള്‍കൂട്ട പരിപാടികളൊന്നും രാത്രി പത്തു മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
- ദേവാലയങ്ങളിലും പൊതുയിടങ്ങളിലും നടത്തുന്ന പരിപാടികള്‍ക്ക് വിലക്കുണ്ട്.
- ഹോട്ടലുകള്‍, ബാറുകള്‍, ക്ലബുകള്‍ എന്നിവക്കും നിയന്ത്രണമുണ്ട്. പുതുവത്സരാഘോഷങ്ങള്‍ പത്ത് മണിക്ക് ശേഷം പാടില്ലെന്നും നിര്‍ദേശം.
- ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായി തുടരും.
- ജനുവരി രണ്ടു വരെ തീയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം പാടില്ല. രാത്രി പത്തിന് ശേഷവും പ്രദര്‍ശനത്തിന് അനുമതിയില്ല.
- സംസ്ഥാനത്തെ കടകള്‍ രാത്രി പത്തിന് മുമ്പ് അടയ്ക്കണം.
- ആള്കൂട്ടങ്ങളുണ്ടാകാന് സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസിന്റെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും.
Next Story