Top

'യാത്രികരേ ഇതിലേ...'; ബജറ്റ് ടൂറിസത്തില്‍ റെക്കോര്‍ഡ് വരുമാനമിട്ട് നെയ്യാറ്റിന്‍കര ഡിപ്പോ

ജനുവരി ഒന്‍പതിനാണ് നെയ്യാറ്റിന്‍കരയില്‍ ബജറ്റ് പാക്കേജ് നടപ്പിലാക്കിയത്

3 Oct 2022 1:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യാത്രികരേ ഇതിലേ...; ബജറ്റ് ടൂറിസത്തില്‍ റെക്കോര്‍ഡ് വരുമാനമിട്ട് നെയ്യാറ്റിന്‍കര ഡിപ്പോ
X

നെയ്യാറ്റിന്‍കര: ബജറ്റ് ടൂറിസത്തില്‍ റെക്കോര്‍ഡ് വരുമാനമിട്ട് നെയ്യാറ്റിന്‍കര ഡിപ്പോ. ഇതുവരെ പൂര്‍ത്തിയാക്കിയ 67 വിനോദ യാത്രകളില്‍ നിന്നായി 36 .5 ലക്ഷം രൂപയാണ് വരുമാനം. ഇത് ബജറ്റ് ടൂറിസത്തിലൂടെ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ്.

ജനുവരി ഒന്‍പതിനാണ് നെയ്യാറ്റിന്‍കരയില്‍ ബജറ്റ് പാക്കേജ് നടപ്പിലാക്കിയത്. സംസ്ഥാനത്തെ ആകെ 95 ഡിപ്പോകളില്‍ നിന്നായി മുപ്പതോളം ഡിപ്പോകളില്‍ മാത്രമാണ് ബജറ്റ് ടൂറിസം പാക്കേജ് നടപ്പിലാക്കിയിട്ടുള്ളത്. തലസ്ഥാനത്ത് സിറ്റി ഡിപ്പോ, പാപ്പനംകോട്, വെള്ളറട, പാറശ്ശാല, വെള്ളനാട് ഡിപ്പോകളിലും നെയ്യാറ്റിന്‍കരയ്ക്ക് പുറമേ ബജറ്റ് ടൂറിസം നടപ്പിലാക്കുന്നുണ്ട്.

വയനാട്, ഗവി, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് നവംബറില്‍ ട്രിപ്പുകള്‍ ക്രമീകരിക്കുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്കായി പഞ്ചപാണ്ഡവക്ഷേത്ര ദര്‍ശനം, നാലമ്പല ദര്‍ശനം തുടങ്ങിയ ട്രിപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടൂറിസം ഹെല്‍പ്പ് ഡസ്‌കും സജീവമാണ്.

Next Story