ഡ്രൈവര്‍ക്ക് പകരം കണ്ടക്ടര്‍ ബസ് ഓടിച്ച് അപകടം വരുത്തിയെന്ന് വാര്‍ത്ത; മന്‍മോഹന്‍ സിംഗിനേയും മോദിയേയും ഓര്‍മ്മിപ്പിച്ച് ടി സിദ്ധിഖ്
മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്തേയും നരേന്ദ്രമോദിയുടെ നയങ്ങളേയും താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് നിരന്തരം വിമര്‍ശനം ഉന്നയിക്കാറുണ്ടായിരുന്നു
29 April 2022 6:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കല്‍പറ്റ: ഡ്രൈവര്‍ക്ക് പകരം കണ്ടകടര്‍ ബസ് ഓടിച്ച് അപകടം വരുത്തിയ വാര്‍ത്തയ്‌ക്കൊപ്പം മന്‍മോഹന്‍ സിംഗിന്റേയും നരേന്ദ്രമോദിയുടേയും ചിത്രം പങ്കുവെച്ച് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ്. കാക്കനാട് ബുധനാഴ്ച വൈകീട്ട് നടന്ന അപകടത്തിന്റെ വാര്‍ത്തക്കൊപ്പമാണ് ടി സിദ്ധിഖ് മുന്‍ പ്രധാനമന്ത്രിയുടേയും നിലവിലെ പ്രധാനമന്ത്രിയുടേയും ചിത്രം പങ്കുവെച്ചത്. മോദിയുടെ കൈ മന്‍മോഹന്‍ സിംഗ് പിടിച്ച് ഇരുവരും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രമാണ് എംഎല്‍എ പങ്കുവെച്ചത്.
എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്നു സ്വകാര്യ ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല് ഓട്ടോകള്‍ക്കായിരുന്നു കേടുപാടുകള്‍ സംഭവിച്ചത്. ഒരു ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണ്ണമായി തകരുകയും ബാക്കിയുള്ള ഓട്ടോറിക്ഷകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയുമായിരുന്നു. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടാണ് കെപിസിസി വൈസ് പ്രസിഡന്റായ ടി സിദ്ധിഖ് പങ്കുവെച്ചത്. സാമ്പത്തിക വിദഗ്ദനായിരുന്നു മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്തേയും നരേന്ദ്രമോദിയുടെ നയങ്ങളേയും താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് നിരന്തരം വിമര്‍ശനം ഉന്നയിക്കാറുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റുമെന്നാണ് കരുതുന്നത്.
ടി സിദ്ധിഖിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു രംഗത്തെത്തി. ടി സിദ്ധിഖിന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രകാശ് ബാബുവിന്റെ വിമര്‍ശനം. പ്രഭാത ഭക്ഷണം പോലും മോദി വിരോധമാക്കി മാറ്റിയ മുന്‍ സിമി നേതാവാണ് സിദ്ധിഖെന്ന് പ്രകാശ് ബാബു ആരോപിച്ചു. 'സിദ്ധിഖിന്റെ ജനുസുകളില്‍ വേര്‍തിരിക്കാനാകാത്ത വിധം വിഷ ബീജ വിത്തുകളുണ്ടെന്ന് ആര്‍ക്കാണറിയാത്തത്. ഖദറിന്റെ മറവില്‍ അഭയം പ്രാപിച്ച അങ്ങയുടെ ഭീകര മുഖം എം എല്‍ എ മാര്‍ക്കപമാനമാണ്. മോദിക്കെതിരെയുള്ള ലഷ്‌ക്കര്‍ ഇ തോയിബ നേതാക്കളുടെ നിലപാടും താങ്കളുടെ നിലപാടുമൊക്കെ ഒരു വ്യത്യസവുമില്ലാത്തതു കൊണ്ട് കഴുതകള്‍ കാമം കരഞ്ഞു തീര്‍ക്കും എന്ന് പറയുന്നതുപോലെ താങ്കള്‍ക്കും വേറെ മാര്‍ഗ്ഗമൊന്നുമില്ല,' പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
STORY HIGHLIGHTS: News that the conductor ran the bus instead of the driver and caused the accident; T Siddique remembers Manmohan Singh and Modi