Top

പാവപ്പെട്ടവർക്കുളള സൗജന്യ ചികിത്സ തുടരുന്നു; ശ്രീ ചിത്രക്കെതിരായ വാർത്തകൾ തെറ്റിദ്ധാരണമൂലമെന്ന് അധികൃതർ

ശ്രീ ചിത്രയിൽ രജിസ്റ്റർ ചെയ്തിട്ടുളള രോ​ഗികൾക്ക് മാസം തോറും സൗജന്യമായി മരുന്നും നൽകി വരുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

16 March 2022 4:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാവപ്പെട്ടവർക്കുളള സൗജന്യ ചികിത്സ തുടരുന്നു; ശ്രീ ചിത്രക്കെതിരായ വാർത്തകൾ തെറ്റിദ്ധാരണമൂലമെന്ന് അധികൃതർ
X

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിക്കെതിരെ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണമൂലമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പാവപ്പെട്ട രോ​ഗികള്‍ക്ക് നൽകുന്ന സൗജന്യ ചികിത്സ തുടര്‍ന്നു വരുന്നുണ്ട്. രോ​ഗീ സേവനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ മൂലം വന്ന വാർത്തകൾ തിരുത്തുന്നതിന് വേണ്ടിയാണ് പത്രക്കുറിപ്പ് ഇറക്കുന്നതെന്നും അധികൃതർ അറിയിച്ചു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ വാര്‍ഷിക ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജുകള്‍, എയിംസ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പാവപ്പെട്ടവരേയും നിരാംലംബരേയും ചികിത്സിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

ചികിത്സാ ചെലവുകൾ കൃത്യമായ ഇടവേളകളിൽ വിശകലനം ചെയ്യുകയും വിവിധ സ്കീമുകൾ അനുസരി‍ച്ച് പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ടവർക്ക് നൽകി വരുന്ന സബ്സിഡി മാനദണ്ഡങ്ങൾ കൂടുതൽ സുതാര്യമാക്കുകയും, രോ​ഗീ സൗഹൃദമാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷ യോജനയ്ക്ക് കീഴിൽ നിർമ്മിച്ചു വരുന്ന സ്വാസ്ത്യ സുരക്ഷാ ബ്ലോക്ക് നിർമ്മാണം 75 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട് ഇതി ഡിസംബറോ‌ടെ തുറക്കും.

എൻഡോസൾഫാൻ രോ​ഗികൾക്കുളള സ്നേഹസാന്ത്വനം ചികിത്സാ പദ്ധതി, എസ്ടി വിഭാ​ഗക്കാർക്കുളള ചികിത്സാ ആനുകൂല്യം എന്നിവ ഇപ്പോഴും തു‌‍ടരുന്നുണ്ട്. പ്രധാനമന്ത്രി ചികിത്സാ സഹായ ധനം, മുഖ്യമന്ത്രി ചികിത്സാ സഹായ ധനം, ആരോ​ഗ്യ വകുപ്പിന് കീഴിലുളള ചികിത്സാ സഹായ ധനം എന്നിവിടങ്ങളിൽ നിന്നും ആശുപത്രിക്ക് സഹായം ലഭിച്ചിരുന്നു. ഇൻകംടാക്സ് ഇളവ് ലഭിക്കുന്ന സംഭാവനകൾ വഴി സ്വരൂപിച്ച വെൽഫയർ ഫണ്ടിൽ നിന്നും ശ്രീ ചിത്രയിൽ രജിസ്റ്റർ ചെയ്തിട്ടുളള രോ​ഗികൾക്ക് മാസം തോറും സൗജന്യമായി മരുന്നും നൽകി വരുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

STORY HIGHLIGHTS: Sree Chitra Institute Authorities Says We Provide Free Treatment for the Poor Continues and the News Against Hospital is Misleading

Next Story