Top

നവവധു ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോക്കല്ലൂര്‍ സ്വദേശിയായ സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയേയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

31 July 2022 1:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവവധു ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
X

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരി കന്നൂരില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോക്കല്ലൂര്‍ സ്വദേശിയായ സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയേയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഒന്നരമാസം മുന്‍പായിരുന്നു പ്രജീഷ് എന്ന യുവാവുമായി അല്‍ക്കയുടെ വിവാഹം. അത്തോളി പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Story Highlights: Newly Wed woman Commits Suicide at kozhikode

Next Story