Top

കോട്ടയത്ത് നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി; ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ യുവതി പിടിയില്‍

ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്.

6 Jan 2022 11:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയത്ത് നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി; ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ യുവതി പിടിയില്‍
X

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ യുവതിയാണ് കുഞ്ഞിനെ കടത്തികൊണ്ടുപോയത്. ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. തട്ടികൊണ്ടപോകാന്‍ ശ്രമിച്ച യുവതിയേയും ഹോട്ടലില്‍ നിന്ന് പിടികൂടി.

ഗൈനക്കോളജി വാര്‍ഡില്‍ നിന്നുമാണ് നവജാത ശിശുവിനെ മോഷ്ടിച്ചത്. തട്ടികൊണ്ടുപോയ യുവതി ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറഞ്ഞു.

ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്താന്‍ ശ്രമിച്ചത്. ചികിത്സക്ക് വേണ്ടി കുഞ്ഞിനെ ചോദിച്ചുവന്ന നഴ്‌സിന് കൈമാറുകയായിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്.

കുഞ്ഞിനെ കാണാതായതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പൊലീസ് അമ്മയ്ക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Next Story