Top

ബഫർസോണിൽ പുതിയ ഉത്തരവ്; ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുമെന്ന് സർക്കാർ

വനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതോടെ റദ്ദാകും.

10 Aug 2022 11:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഫർസോണിൽ പുതിയ ഉത്തരവ്; ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുമെന്ന് സർക്കാർ
X

തിരുവനന്തപുരം: ബഫർസോണിൽ സർക്കാരിന്റെ പുതിയ ഉത്തരവ്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുമെന്ന് സർക്കാർ ഉത്തരവിട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളെയും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കുമെന്നും ഉത്തരവിൽ പറയുന്നു.

വനങ്ങളോട് ചേർന്നുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതോടെ റദ്ദാകും. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കം. തുടര്‍ നടപടികള്‍ക്കായി വനംവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

വനങ്ങളോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രത്യേക സംരക്ഷിത മേഖലയാക്കി കൊണ്ട് 2019 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 23 വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ജനവാസ മേഖലകള്‍ പൂര്‍ണമായും കൃഷിയിടങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പരിസ്ഥിതി ലോല മേഖല പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന വനം വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. ഇതുവരെ വകുപ്പ് സ്വീകരിച്ച നടപടികൾക്ക് ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിട്ടിരിക്കുന്നത്.

Story highlights: New Order in Buffer Zone; The government will avoid residential areas and agricultural fields

Next Story