Top

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സ ചെലവ് 29.82 ലക്ഷം അനുവദിച്ച് പുതിയ ഉത്തരവ്; പിഴവ് തിരുത്തിയെന്ന് പൊതുഭരണവകുപ്പ്

17 April 2022 3:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സ ചെലവ് 29.82 ലക്ഷം അനുവദിച്ച് പുതിയ ഉത്തരവ്; പിഴവ് തിരുത്തിയെന്ന് പൊതുഭരണവകുപ്പ്
X

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സയ്ക്ക് പണം അനുവദിച്ച് പുതിയ ഉത്തരവ് ഇറക്കിയെന്ന് പൊതുഭരണവകുപ്പ്. നേരത്തെ ഇറക്കിയ ഉത്തരവില്‍ വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് വകുപ്പിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ചികിത്സക്കായി 29,82,039 രൂപ അനുവദിച്ചു എന്നതായിരുന്നു ആദ്യം പുറത്തിറക്കിയ ഉത്തരവ്. ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കുന്നതെന്നായിരുന്നു ഉത്തരവ്. എന്നാല്‍ 27ാം തിയ്യതി വരെയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഈ തെറ്റ് കണ്ടെത്തിയതോടെയാണ് പുതിയ ഉത്തരവ് ഇറക്കിയത്.

കഴിഞ്ഞ 30ന് മുഖ്യമന്ത്രി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം(അക്കൌണ്ട്‌സ്) വിഭാഗം പണം അനുവദിച്ചിരുന്നത്. ചികിത്സയ്ക്കായി ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാന്‍ മാര്‍ച്ച് 30ന് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യ കമലക്കും പേഴ്‌സണല്‍ സെക്രട്ടറി സുനീഷിനും ഒപ്പമാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

Next Story