Top

കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട് കുട്ടിയാന; ഇനി ബൊമ്മന്റേയും ബെല്ലിയുടേയും തണലിലേക്ക്

തെപ്പക്കാട് ആന സങ്കേതത്തില്‍ ബൊമ്മനും ബൊല്ലിക്കും കൂട്ടായി പുതിയ കുട്ടിയാനയെത്തി.

19 March 2023 3:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട് കുട്ടിയാന; ഇനി ബൊമ്മന്റേയും ബെല്ലിയുടേയും തണലിലേക്ക്
X

എടക്കര: തെപ്പക്കാട് ആന സങ്കേതത്തില്‍ ബൊമ്മനും ബൊല്ലിക്കും കൂട്ടായി പുതിയ കുട്ടിയാനയെത്തി. തമിഴ്‌നാട്ടിലെ ധര്‍മപുര ജില്ലയിലെ പൊന്നാക്കര വട്ടവടപ്പ് വനമേഖലയില്‍ നിന്നും നാട്ടിലെത്തിയ ആനക്കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടുപോയ മൂന്നര മാസമായ കുട്ടിയാനയെ ഇനി ബൊമ്മനും ബെല്ലിയും പരിചരിക്കും. ആനക്കൂട്ടത്തെ കണ്ടെത്തി കുട്ടിയാനയെ കൂടെ വിടാന്‍ ശ്രമിച്ചെങ്കിലും വനപാലകരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.

പുതിയ അതിഥി കൂടി എത്തിയതോടെ സങ്കേതത്തില്‍ മൂന്ന് കുട്ടിയാനകളായി. നേരത്തെ ഇരുവരും വളര്‍ത്തിയ രഘു, ബൊമ്മി എന്നീ ആനകളെ പരിപാലന ചുമതലയില്‍ നിന്നും മാറ്റിയിരുന്നു.

തൊപ്പക്കാട് സങ്കേതത്തില്‍ ആനകളെ പരിപാലിക്കുന്ന ബൊമ്മന്റേയും ബെല്ലിയുടേയും ജീവിതത്തെ ആസ്പദമാക്കി കാര്‍ത്തികി ഗോണ്‍സെല്‍വാസും ഗുനിത് മോംഗയും ചേര്‍ന്ന് ഒരുക്കിയ ദി എലിഫെന്റ് വിസ്പറേഴ്‌സ് എന്ന ഹ്രസ്വചിത്രത്തിനാണ് മികച്ച ഡോക്യൂമെന്ററിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. തുടര്‍ന്ന് ദമ്പതികളെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പൊന്നാടയണിയിച്ച് സ്വീകരണവും നല്‍കിയിരുന്നു. ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുകയും ചെയ്തു. ബൊമ്മനേയും ബെല്ലിയേയും സെക്രട്ടറിയേറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആദരിച്ചത്.

Story Highlights: New Elephant in theppakadu elephant camp tamilnadu


Next Story