Top

കൈവശമുള്ളത് വ്യാജ ഇറിഡിയം, ഡിആര്‍ഡിഒയുടെ വ്യാജ രേഖയുണ്ടാക്കിയതിന് മോന്‍സന് എതിരെ പുതിയ കേസ്

റോക്കറ്റ് വിക്ഷേപണത്തിനുളള രാസപദാര്‍ഥമായ ഇറിഡിയം തന്റെ കൈവശമുണ്ടെന്ന് മോന്‍സണ്‍ പറഞ്ഞിരുന്നു.

10 Oct 2021 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൈവശമുള്ളത് വ്യാജ ഇറിഡിയം, ഡിആര്‍ഡിഒയുടെ വ്യാജ രേഖയുണ്ടാക്കിയതിന് മോന്‍സന് എതിരെ പുതിയ കേസ്
X

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇറിഡിയം കൈവശംവെക്കാന്‍ അനുമതിയുണ്ടെന്ന് കാണിച്ച് ഡിആര്‍ഡിഓയുടെ പേരില്‍ മോന്‍സണ്‍ നല്‍കിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് കേസ് എടുത്തത്. ഇതോടെ ഇയാള്‍ക്കെതിരെയുളള ആറാമത്തെ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നത്. റോക്കറ്റ് വിക്ഷേപണത്തിനുളള രാസപദാര്‍ഥമായ ഇറിഡിയം തന്റെ കൈവശമുണ്ടെന്ന് മോന്‍സണ്‍ പറഞ്ഞിരുന്നു.

ഡിആര്‍ഡിഓയിലെ ഗവേഷകരുടെ വ്യാജ ഒപ്പും സീലും നിര്‍മ്മിച്ചാണ് ഇയാള്‍ രേഖയുണ്ടാക്കിയതെന്ന് കണ്ടെത്തി. മോന്‍സന്റെ കൈവശമുളള ഇറിഡിയം വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. കലൂരിലെ വീട്ടില്‍ നിന്നാണ് വ്യാജ രേഖ കണ്ടെത്തിയത്. വിശാദാംശങ്ങള്‍ തേടി ക്രൈംബ്രഞ്ച് ഡിആര്‍ഡിഓയ്ക്ക് കത്ത് നല്‍കി. ശനിയാഴ്ച മോന്‍സനെ ക്രൈംബ്രാഞ്ച് തെളുവെടുപ്പിനായി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. സംസ്‌കാര ചാനലുമായി ബന്ധപ്പെട്ട കേസിലും ശില്‍പി സുരേഷ് നല്‍കിയ പരാതിയിലും തെളിവെടുപ്പ് നടത്താനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇയാള്‍ക്കെതിരെയുളള കേസ് അന്വേഷണം പുരോഗമിക്കുകയണ്.

Next Story