Top

മുഖ്യമന്ത്രിക്കും ഗവർണർക്കും പുതിയ വാഹനം; വാങ്ങുന്നത് ഇന്നോവ ക്രിസ്റ്റ കാറുകൾ

18 July 2022 7:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിക്കും ഗവർണർക്കും പുതിയ വാഹനം; വാങ്ങുന്നത് ഇന്നോവ ക്രിസ്റ്റ കാറുകൾ
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഡൽഹിയിൽ പുതിയ വാഹനം. രണ്ട് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിക്കും ഗവർണർക്കുമായി വാങ്ങുന്നത്. ഇരുവരും ഡൽഹിയിൽ എത്തുമ്പാൾ ഉപയോഗിക്കുന്നതിനായാണ് വാഹനം വാങ്ങുന്നത്. ഇതിനായി 72 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

അടുത്തിടെ മുഖ്യമന്ത്രിക്ക് കിയ കാർണിവലും ഗവർണർക്ക് ബെൻസും വാങ്ങിയിരുന്നു. 33 ലക്ഷം രൂപ വിലയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിന് ചിലവായത്. 85 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ ആണ് ഗവർണർക്കായി വാങ്ങിയത്. തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനവും മാറ്റിയിരുന്നു. ഈ വർഷം തുടക്കിത്തിലാണ് മുഖ്യമന്തി ഔദ്യോഗിക വാഹനം കറുപ്പ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയിലേക്ക് മാറിയത്. മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം.

STORY HIGHLIGHTS: New car for Chief Minister Pinarayi Vijayan and Governor Arif Mohammad Khan in Delhi

Next Story