Top

അറക്കൽ രാജവംശത്തിന് പുതിയ സുൽത്താൻ; ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റു

3 Dec 2021 3:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അറക്കൽ രാജവംശത്തിന് പുതിയ സുൽത്താൻ; ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റു
X

അറക്കൽ രാജകുടുംബത്തിന്റെ നാൽപ്പതാമത് സുൽത്താനായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റു. ആദിരാജ മറിയുമ്മയുടെ നിര്യാണത്തെത്തുടർന്നാണ് കുടുംബത്തിലെ ഏറ്റവും മുതിർന്ന അം​ഗം സുൽത്താൻ പദവി ഏറ്റെടുത്തത്. അന്തരിച്ച ബീവിയുടെ മകൻ അബ്ദുൾ ഷുക്കൂർ ആദി രാജ കുടുംബത്തിന്റെ അധികാര ചിഹ്നമായ വാൾ ആദിരാജ് ഹമീദ് ഹുസൈൻ കോയമ്മക്ക് കൈമാറി.

അറയ്ക്കല്‍ രാജവംശത്തിന്റെ 40ാമത് അധികാരിയായാണ് ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ സ്ഥാനമേറ്റത്. പരേതയായ കല്ലപുതിയ വീട്ടില്‍ ഷഹീദയാണ് ഭാര്യ. ഇബ്രാഹിം ഹമീസ് മകനാണ്. പരമ്പരാഗതമായി അറയ്ല്‍ രാജവംശം ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുടുംബത്തിലെ മൂത്തയാള്‍ക്ക് അധികാരം കൈമാറലാണ് ചെയ്യാറ്. 23 വര്‍ഷത്തിനു ശേഷമാണ് അറയ്ക്കല്‍ സുല്‍ത്താന്‍ പദവി ഒരു പുരുഷന് ലഭിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന 39 കിരീടാവകാശികളില്‍ 13 പേരും സ്ത്രീകളായിരുന്നു.



Next Story