Top

റാം ബഹാദൂര്‍ എറണാകുളത്ത് തന്നെ മറ്റൊരു യുവതിയോടൊപ്പം താമസിച്ചു; അവരെ കണ്ടെത്താന്‍ പൊലീസ്

31 Oct 2022 3:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റാം ബഹാദൂര്‍ എറണാകുളത്ത് തന്നെ മറ്റൊരു യുവതിയോടൊപ്പം താമസിച്ചു; അവരെ കണ്ടെത്താന്‍ പൊലീസ്
X

കൊച്ചി: എളംകുളത്ത് വാടകവീട്ടില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂര്‍ ബിസ്തി മറ്റൊരു നേപ്പാളി യുവതിക്കൊപ്പം താമസിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല നടത്തിയതിന് ശേഷം ഒളിവില്‍ പോയ റാം ബഹാദൂറിനെ കണ്ടെത്താനായി പൊലീസ് സംഘം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇയാള്‍ ഡല്‍ഹിയില്‍ എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നേപ്പാളിലേക്ക് പോകാനും ആലോചിക്കുന്നുണ്ട്. അതേ സമയം മൃതദേഹം ഭഗീരഥി ധാമിയുടേത് തന്നെയാണോയെന്ന് കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹത്തിന്റെ മുഖം അഴുകിയ നിലയിലായിരുന്നു.

കഴിഞ്ഞ ദിവസം ഭഗീരഥിയുടെ ബന്ധുക്കള്‍ എന്ന് അവകാശപ്പെട്ട് ബെംഗളൂരുവില്‍ നിന്ന് ആളെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് രക്തബന്ധമുള്ളവരുടെ സാമ്പിളുകളാണ് ശേഖരിക്കേണ്ടത്. അത് കൊണ്ട് തന്നെ ഇവരുടെ രക്തബന്ധമുള്ളവര്‍ കൊച്ചിയില്‍ എത്തണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡിഎന്‍എ പരിശോധന ഫലം വന്നതിന് ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കൂ.

കഴിഞ്ഞ 25നാണ് ഭഗീരഥിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ വാടകവീട്ടില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം റാം ബഹദൂര്‍ ഒളിവില്‍ പോകുകയായിരുന്നു.

റാം ബഹദൂര്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. കടവന്ത്രയിലെ ഹെയര്‍ ഫിക്‌സിങ് സ്ഥാപനത്തിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് സ്വവസതിയില്‍ തന്നെ ഈ ജോലികള്‍ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ അടിക്കടിയുള്ള ഡല്‍ഹി സന്ദര്‍ശനങ്ങളുണ്ടായിരുന്നത്. മയക്കുമരുന്ന് മാഫിയയുമായി റാം ബഹദൂറിന് ബന്ധമുണ്ടായിരുന്നോയെന്ന സംശയത്തിലാണ് പൊലീസ്.

Story Highlights: NEPALI WOMANS MURDER INVESTIGATION TO DELHI

Next Story