Top

നെന്മാറ സാഹസിക ബസ് യാത്ര, പണി പാളി; ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കി; പെർമിറ്റും

വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുവാനും ലൈസന്‍സ് സ്ഥിരമായി ക്യാന്‍സല്‍ ചെയ്യുവാനുമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു

7 April 2022 1:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെന്മാറ സാഹസിക ബസ് യാത്ര, പണി പാളി; ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കി; പെർമിറ്റും
X

പാലക്കാട്: നെന്മാറയില്‍ ബസിന് മുകളില്‍ അനധികൃതമായി യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തിയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലൈസന്‍സ് റദ്ദാക്കി. ബസ് ഡ്രൈവര്‍മാരായ ടി സെന്തില്‍ കുമാറിന്റെയും എ തൗഫീഖ്‌ന്റെയും ഡ്രൈവിംഗ് ലൈസന്‍സുകളും കണ്ടക്ടര്‍മാരായ ശരവണന്‍ ആര്‍, നജീബ് കെ പി എന്നിവരുടെ കണ്ടക്ടര്‍ ലൈസെന്‍സുകളുമാണ് പാലക്കാട് ആര്‍ ടി ഒ എന്‍ തങ്കരാജ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുവാനും ലൈസന്‍സ് സ്ഥിരമായി ക്യാന്‍സല്‍ ചെയ്യുവാനുമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതുപോലെ അപകടകരമായി വണ്ടിയോടിച്ച മറ്റു ബസുകള്‍ക്കെതിരെയും ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

നെന്മാറ വേലയോട് അനുബന്ധിച്ച് നടന്ന വെടികെട്ട് കണ്ടു മടങ്ങിയ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. ബസിനകത്ത് തിരക്കേറിയതോടെയാണ് യാത്രക്കാര്‍ ക്യാരിയറിന് മുകളിലും ഇരിപ്പുറപ്പിച്ചത്. പിന്നാലെ കണ്ടക്ടറും ബസിന് മുകളിലേക്ക് എത്തി ടിക്കറ്റ് നല്‍കുന്ന വീഡിയോയാണ് പ്രചരിച്ചത്.

Next Story