Top

'നിങ്ങളോ മകനോ രാഷ്ട്രീയം മാറേണ്ട, പാണക്കാട് തങ്ങളുടെ പേരിലാണ് സ്ഥാപനം'; ഇടത് സംഘടനാ നേതാവിനോട് ലീഗ് എംഎല്‍എ

അത് കണ്ണന്റെ മെറിറ്റിനുള്ള അംഗീകാരമാണ്. കണ്ണന്റെ മാത്രമല്ല, അവന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെയും രാഷ്ട്രീയം ഞാന്‍ അന്വേഷിച്ചിട്ടില്ല

16 Aug 2022 7:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങളോ മകനോ രാഷ്ട്രീയം മാറേണ്ട, പാണക്കാട് തങ്ങളുടെ പേരിലാണ് സ്ഥാപനം; ഇടത് സംഘടനാ നേതാവിനോട് ലീഗ് എംഎല്‍എ
X

മലപ്പുറം: ഇടതു സംഘടനാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മുസ്ലീം ലീഗ് എംഎല്‍എ നജീബ് കാന്തപുരം. മണി മാഷോ മകനോ രാഷ്ട്രീയം മാറേണ്ടെന്നും പാണക്കാട് തങ്ങളുടെ നാമധേയത്തിലാണ് ഈ സ്ഥാപനമെന്നുമായിരുന്നു എംഎല്‍എയുടെ മറുപടി.

'മണി മാഷോ മകനോ ഒരു രാഷ്ട്രീയവും മാറേണ്ട. അത് കണ്ണന്റെ മെറിറ്റിനുള്ള അംഗീകാരമാണ്. കണ്ണന്റെ മാത്രമല്ല, അവന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെയും രാഷ്ട്രീയം ഞാന്‍ അന്വേഷിച്ചിട്ടില്ല. ഒരു രാഷ്ട്രീയ ആനുകൂല്യവും ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. പാണക്കാട് തങ്ങളുടെ നാമധേയത്തിലാണ് ഈ സ്ഥാപനം. കണ്ണന്‍ നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടവനാണോ അത്രയും ഞങ്ങള്‍ക്കും പ്രിയപ്പെട്ടവനാണ്. ആ കുട്ടികള്‍ ചരിത്രമെഴുതുന്ന ദിവസമാണെന്റെ സ്വപ്നം'. നജീബ് കാന്തപുരം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി കുറിച്ചു.

ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമിയില്‍ തന്റെ മകന്‍ പ്രവേശനം നേടിയതിനെ സംബന്ധിച്ച് ഇടതു സംഘടനാ നേതാവ് എം മണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 2002 മുതല്‍ 2007 ല്‍ പിഎസ്‌സി കിട്ടുന്നത് വരെ താന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായിരുന്നു. തന്റെ ആശയങ്ങള്‍ ആരുടെ മുമ്പിലും പണയം വെച്ചിട്ടില്ല. താനും കുടുംബവും കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണെന്നുമായിരുന്നു മണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

Story highlights: 'Neither you nor your son should change politics, League MLA Najeeb Kanthapuram said to left organization leader

Next Story