Top

അതിര്‍ത്തി തര്‍ക്കം: വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിയിറക്കി, അയല്‍വാസികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍

അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു

10 Oct 2022 7:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിര്‍ത്തി തര്‍ക്കം: വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിയിറക്കി, അയല്‍വാസികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അയല്‍വാസികള്‍ വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിയിറക്കി. അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി(50)ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അയല്‍വാസികളായ അനീഷ്, നിഖില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററില്‍ തുടരുന്ന ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മറയൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പ് കുത്തിക്കയറ്റിയിരുന്നു. തീര്‍ത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ബന്ധുവായ സുരേഷ് ആയിരുന്നു കൊലപാതകത്തിന് പിന്നില്‍.

Story Highlights: Neighbors Attacked Woman In Thiruvananthapuram

Next Story