Top

നെഹ്‌റു ട്രോഫി വള്ളം കളി: തുഴ പന കൊണ്ട് മതിയെന്ന് കളക്ടര്‍, ബോട്ട് ക്ലബ്ബുകള്‍ ഹൈക്കോടതിയില്‍

നെഹ്റു ട്രോഫിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് പനകൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കിയതെന്നാണ് വിശദീകരണം

29 Aug 2022 6:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെഹ്‌റു ട്രോഫി വള്ളം കളി: തുഴ പന കൊണ്ട് മതിയെന്ന് കളക്ടര്‍, ബോട്ട് ക്ലബ്ബുകള്‍ ഹൈക്കോടതിയില്‍
X

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തുഴയെ ചൊല്ലി തര്‍ക്കം. പനകൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കിയ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ബോട്ട് ക്ലബ്ബുകള്‍ ഹൈക്കോടതിയെ സമീപിച്ചു. രണ്ട് ടീമുകളാണ് കോടതിയിലെ സമീപിച്ചിരിക്കുന്നത്.

ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകള്‍ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടറുടെ ഉത്തരവാണ് തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നത്. പന കൊണ്ടുള്ള തുഴ വേണമെന്നാണ് നിര്‍ദേശം. നെഹ്റു ട്രോഫിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് പനകൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കിയതെന്നാണ് സംഘാടകസമിതിയുടെ വിശദീകരണം.

എന്നാല്‍ ഇത്രയും നാള്‍ തടികൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവര്‍ പുതിയ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായില്ല. നിര്‍ദേശത്തിനെതിരെ ബോട്ട് ക്ലബ്ബുകള്‍ ഹൈക്കോടതിയെ സമീപിച്ചു. കേരള പൊലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും സെന്റ് ജോണ്‍സ് തെക്കേക്കര ക്ലബ്ബിന്റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം ക്ലബ്ബുകളുടെ യോഗത്തിലും ഇതേ ചൊല്ലി തര്‍ക്കം ഉയര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമെത്തുന്ന ജലോത്സവത്തിനായി വലിയ ഒരുക്കങ്ങളാണ് ആലപ്പുഴയില്‍ നടക്കുന്നത്. ടീമുകളെല്ലാം അവസാനവട്ട പരിശീലനത്തിലുമാണ്. ഇതിനിടെയാണ് മല്‍സരത്തിനുപയോഗിക്കുന്ന തുഴയെചൊല്ലിയുള്ള വിവാദമുണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി സര്‍ക്കാര്‍ ക്ഷണിച്ചതിനെതിരെ വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം കോടതി കയറുന്നത്.

Story Highlights: Nehru Trophy Boat Race Clubs In HighCourt Against Collector's Order

Next Story

Popular Stories