Top

ചര്‍ച്ച വിജയം, 24 പേര്‍ക്ക് ഉടന്‍ നിയമനം; കായികതാരങ്ങള്‍ സമരം അവസാനിപ്പിച്ചു

ബാക്കി നിയമനങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

17 Dec 2021 1:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചര്‍ച്ച വിജയം, 24 പേര്‍ക്ക് ഉടന്‍ നിയമനം; കായികതാരങ്ങള്‍ സമരം അവസാനിപ്പിച്ചു
X

അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കായിക താരങ്ങള്‍ നടത്തിവന്ന സമരം അവസാനിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാനുമായി താരങ്ങള്‍ ഇന്ന് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. 24 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ബാക്കി നിയമനങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അതില്‍ നിന്നും പിന്നോട്ടുപോകില്ലെന്നാണ് പ്രതിക്ഷിക്കുന്നതെന്നും താരങ്ങള്‍ പറഞ്ഞു. ജോലി നല്‍കാമെന്ന് ഉറപ്പു ലഭിച്ചതോടെ 17 ദിവസം നീണ്ടുനിന്ന സമരമാണ് താരങ്ങള്‍ അവസാനിപ്പിച്ചത്.

അവകാശപ്പെട്ട് ജോലി ലഭിക്കണെ എന്നാവശ്യപ്പെട്ട് എഴുപത്തിയൊന്നോളം കായിക താരങ്ങളാണ് സെക്രട്ടറിയയേറ്റിനു മുമ്പില്‍ പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നില്ലെന്ന് ആരോപിച്ച് താരങ്ങള്‍ ദിനംപ്രതി സമരം കടുപ്പിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇന്ന് ചര്‍ച്ച നടന്നത്. ഓരോ വര്‍ഷവും 50 കായിക താരങ്ങള്‍ക്കു വീതമാണ് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുന്നതെന്നും താരങ്ങള്‍ സമരം നടത്തേണ്ടതില്ലെന്നുമുള്ള നിലപാടായിരുന്നു സർക്കാർ കൈക്കൊണ്ടിരുന്നത്.

580 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ കായിക മന്ത്രി ഇ പി ജയരജന്‍ പറഞ്ഞിരുന്നു. എന്നാല്‍ 195 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഇതില്‍ 54 പേര്‍ക്ക് ഇനിയും ജോലി നല്‍കിയിരുന്നില്ല. 2015-2020 വര്‍ഷത്തെ സ്പോര്‍ട്സ് ക്വാട്ട നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 249 പേര്‍ക്കും ജോലി നല്‍കിയെന്നാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നത്. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും ജോലി കിട്ടിയില്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്മാറുകയൊളളൂവെന്നും കായിക താരങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിക്കുകയാണെന്ന് താരങ്ങള്‍ അറിയിച്ചത്.

Next Story

Popular Stories