Top

'ആശുപത്രി അധികൃതരുടെ അനാസ്ഥ'; മരിച്ച ​ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി

സംഭവത്തിൽ മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സൈബൻ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു

30 Dec 2022 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശുപത്രി അധികൃതരുടെ അനാസ്ഥ; മരിച്ച ​ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി
X

കൊച്ചി: മുവാറ്റുപുഴ സൈബൻ ആശുപത്രിയിൽ മരിച്ച ​ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. കുട്ടിയുടെ മരണത്തിൽ ആശുപത്രിയുടെ അനാസ്ഥ ചൂണ്ടികാണിച്ച് ബന്ധുക്കൾ ആരോഗ്യവകുപ്പ് മന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു.

മരണ കാരണം കണ്ടെത്തുന്നതിന് വേണ്ടി ആർഡിഒ നിർ​ദേശം നൽകുകയായിരുന്നു. കളമശ്ശേരി മെ‍ഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീണ്ടും ഖബറടക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് രണ്ടുദിവസത്തിനകം പുറത്തുവരും.

കഴിഞ്ഞ 21 നാണ് എറണാകുളം പുന്നോപ്പടി സ്വദേശിനിയായ യുവതിയുടെ പൂർണ വളർച്ചയെത്തിയ ഗർഭസ്ഥ ശിശു മരണപ്പെട്ടത്. സംഭവത്തിൽ മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സൈബൻ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ആശുപത്രിയിൽ തുടരവെ കുട്ടിയുടെ ചലനത്തിൽ മാതാവിന് അപാകത തോന്നിയിരുന്നു. ഇതോടെ ഡോക്ടറെ ബന്ധപ്പെട്ടു. എന്നാൽ യഥാസമയം ചികിത്സ ലഭിച്ചില്ലെന്നാണ് അമ്മയുടെ പരാതി.

യഥാർത്ഥ മരണകാരണം കണ്ടെത്താനാണ് ഖബർ തുറന്ന് കുട്ടിയുടെ മൃത​ദേഹം ഇന്ന് രാവിലെ വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയത്. ആശുപത്രി അധികൃതരുടെ വീഴ്ച്ചയാണ് മരണത്തിന് കാരണമായതെന്ന് അമ്മ പറയുന്നു. മുവാറ്റുപുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

STORY HIGHLIGHTS: negligence of hospital authorities in muvattupuzha

Next Story