Top

നെടുമ്പാശേരി സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി

26 April 2022 11:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെടുമ്പാശേരി സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണം പിടികൂടിയിരുന്നു. വിമാനത്താവളത്തില്‍ യന്ത്രം വാങ്ങാനെത്തിയത് ഷാബിനാണ്. യന്ത്രത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തെന്ന് അറിഞ്ഞതോടെ ഇയാള്‍ രക്ഷപ്പെട്ടു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് യന്ത്രം ഇറക്കുമതി ചെയ്തത്.

സ്വര്‍ണം കടത്തുന്നതിന് പണം മുടക്കിയത് ഷാബിനാണെന്ന് കസ്റ്റംസ് കണ്ടെത്തി. നിരവധി തവണ ഷാബിന്‍ സ്വര്‍ണം കടത്തിയാതയും കസ്റ്റംസിന് വിവരം ലഭിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

STORY HIGHLIGHTS: Nedumbassery gold smuggling: Customs raid the house of Thrikkakara Municipal Corporation chairman

Next Story