Top

'നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കാമായിരുന്നു'; വിമര്‍ശിച്ച് കെ മുരളീധരന്‍

കോണ്‍ഗ്രസിന്റെ പുനഃസംഘടന വൈകുന്നതില്‍ അതൃപ്തിയുണ്ടെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു

3 Jan 2023 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കാമായിരുന്നു; വിമര്‍ശിച്ച് കെ മുരളീധരന്‍
X

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കാമായിരുന്നു എന്ന് കെ മുരളീധരന്‍. നാല് വര്‍ഷം അന്നത്തെ സര്‍ക്കാരിന് അതിനുള്ള സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് അത് പ്രാവര്‍ത്തികമാക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശച്ചിച്ചായിരുന്നു കെ മുരളീധരന്റെ പരാമര്‍ശം. കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

അതേസമയം കോണ്‍ഗ്രസിന്റെ പുനഃസംഘടന വൈകുന്നതില്‍ അതൃപ്തിയുണ്ടെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. താഴെത്തട്ടില്‍ നിന്ന് തന്നെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. മുരളീധരന്റെ പരാമര്‍ശം എല്ലാവര്‍ക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ് ആസ്ഥാനത്തെ സമ്മേളനത്തിന് ശേഷം ഇന്നലെ രാത്രി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച ശശിതരൂര്‍ എംപി കെ കരുണാകന്‍ സ്റ്റഡി സെന്ററിന്റെ അനുസ്മരണ സമ്മേളനത്തിലുടനീളം പങ്കാളിയായിരുന്നു. കരുണാകരന്റെ പ്രവര്‍ത്തനശൈലിയാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന ഉപദേശത്തോടെയാണ് തരൂര്‍ മടങ്ങിയത്.

Story Highlights: 'Nedumbassery airport should have been named after K Karunakaran'; Criticized by K Muralidharan

Next Story