Top

പിസി ചാക്കോ രാജിവെക്കണമെന്ന് ആവശ്യം; 'കെവി തോമസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് രാഷ്ട്രീയ അറിവില്ലായ്മ'

4 Jun 2022 7:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിസി ചാക്കോ രാജിവെക്കണമെന്ന് ആവശ്യം; കെവി തോമസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് രാഷ്ട്രീയ അറിവില്ലായ്മ
X

കൊച്ചി: എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിസി ചാക്കോ രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നു. എന്‍സിപി മുന്‍ എറണാകുളം ബ്ലോക്ക് പ്രസിഡന്റ് വി രാംകുമാറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കെവി തോമസിനെ എന്‍സിപിയിലേക്ക് ക്ഷണിച്ചത് പിസി ചാക്കോയുടെ രാഷ്ട്രീയ അറിവില്ലായ്മയെന്ന് വ്യക്തമായി. ചാക്കോ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്നും രാംകുമാര്‍ ആവശ്യപ്പെട്ടു.

കെവി തോമസ് കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് പിസി ചാക്കോ എന്‍സിപിയിലേക്ക് ക്ഷണിച്ചിരുന്നു. കെവി തോമസ് എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു.

വികസനമാണ് തൃക്കാക്കരക്ക് വേണ്ടതെന്നും അവിടത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളി വികസനത്തിനും എല്‍ഡിഎഫിനും ഒപ്പം നില്‍ക്കുമെന്നുമാണ് തോമസ് പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Story Highlights: ncp former block president against pc chako

Next Story