Top

'വിപ്ലവകാരി വീട്ടില്‍ വേണ്ടെന്ന നിലപാടാണ് നമുക്ക്'; വ്യക്തി സ്വാതന്ത്ര്യം ഔദാര്യമല്ലെന്ന് നവ്യ നായര്‍

സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ അതിനോട് മറ്റുള്ളവര്‍ക്കുള്ള പ്രതികരണങ്ങളെ അതിന്റെ വഴിക്ക് വിടാനുള്ള പാകത കൂടി നേടിയെടുക്കേണ്ടതുണ്ടെന്നും നവ്യ പറഞ്ഞു

30 July 2022 3:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിപ്ലവകാരി വീട്ടില്‍ വേണ്ടെന്ന നിലപാടാണ് നമുക്ക്; വ്യക്തി സ്വാതന്ത്ര്യം ഔദാര്യമല്ലെന്ന് നവ്യ നായര്‍
X

തൃശൂര്‍: വ്യക്തികളുടെ സ്വാതന്ത്ര്യം നമ്മള്‍ നേടിയെടുക്കേണ്ടതാണെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും ചലച്ചിത്ര താരം നവ്യ നായര്‍. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022ല്‍ 'വ്യക്തിയെ വെറുതെ വിടാമോ' എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. പണത്തിന്റെയും അധികാരത്തിന്റെയും പുറത്തുനില്‍ക്കുന്ന ലോകത്ത് നമുക്ക് സ്വാതന്ത്ര്യം വേണമെങ്കില്‍ നേടിയെടുക്കുക, അതിന് വേണ്ടി സംസാരിക്കുക എന്നതാണ് മാഗ്ഗമെന്നും നവ്യ പറഞ്ഞു.

എല്ലാവര്‍ക്കും വിപ്ലവം ഇഷ്ടമാണ് പക്ഷേ വിപ്ലവകാരികള്‍ നമ്മുടെ വീട്ടില്‍ വേണ്ടെന്ന നിലപാടാണ് നമുക്ക്. മറ്റൊരാള്‍ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത്. സമൂഹം ഒരു സംഘഗാനമല്ല. പലപല വ്യക്തികള്‍ ചേര്‍ന്നതാണ്. അങ്ങനെ വരുമ്പോള്‍ സമൂഹം എങ്ങനെ പ്രതികരക്കണമെന്നത് വ്യക്തിയുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ അതിനോട് മറ്റുള്ളവര്‍ക്കുള്ള പ്രതികരണങ്ങളെ അതിന്റെ വഴിക്ക് വിടാനുള്ള പാകത കൂടി നേടിയെടുക്കേണ്ടതുണ്ടെന്നും നവ്യ പറഞ്ഞു.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുള്ളത് പോലെ തന്നെ സാമ്പത്തികമായി സ്വതന്ത്ര്യയാകുകയെന്നത് ഓരോ പെണ്‍കുട്ടിയെ സംബന്ധിച്ചും പരമ പ്രധാനമാണെന്നും അതിനായി പരിശ്രമിക്കേണ്ടതുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ താല്‍പര്യമനുസരിച്ചാണ് കച്ചവട സിനിമകള്‍ എടുക്കുന്നത്. അത് അങ്ങനയേ എടുക്കാന്‍ സാധിക്കൂ. ജനങ്ങള്‍ സിനിമ കണ്ടാല്‍ മാത്രമേ നിര്‍മ്മാതാക്കള്‍ക്ക് ലാഭം കിട്ടുകയുള്ളൂ. അതല്ലാത്ത കലാമൂല്യമുള്ള സിനിമകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും നവ്യ പറഞ്ഞു.

Story highlights: Navya Nair says personal freedom is not generosity

Next Story