Top

'വെടിവച്ചിട്ടില്ല, പൊലീസ് അന്വേഷിക്കട്ടേ'; ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ നേവി

നേവി പരിശിലനകേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യക്ക് സമീപത്ത് വച്ചായിരുന്നു സംഭവം.

7 Sep 2022 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെടിവച്ചിട്ടില്ല, പൊലീസ് അന്വേഷിക്കട്ടേ; ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ നേവി
X

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതികരണവുമായി നാവികസേന. വെടിവെച്ചത് തങ്ങള്‍ അല്ലെന്ന് ബുള്ളറ്റ് പരിശോധിച്ച ശേഷം നേവി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സംഭവം പൊലീസ് അന്വേഷിക്കട്ടേയെന്നും നാവികസേന അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് നേവി പരിശിലനകേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീന്‍പിടുത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം.

സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ദൃക്‌സാക്ഷി മൈക്കിള്‍ പറഞ്ഞിരുന്നു. ചെവിയില്‍ വെടിയേറ്റ് സെബാസ്റ്റ്യന്‍ മറിഞ്ഞു വീണതായും സംഭവ സമയം ബോട്ടിലുണ്ടായിരുന്ന മൈക്കിള്‍ പറഞ്ഞു. വെടിയുണ്ട വള്ളത്തില്‍ നിന്നും കണ്ടെടുത്തിരുന്നു.

Next Story