Top

'ദേശീയപാതാ വികസനം 2025ഓടെ പൂര്‍ത്തിയാകും'; ഭൂമി ഏറ്റെടുക്കല്‍ 98% പൂര്‍ത്തിയായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

17 Aug 2022 5:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയപാതാ വികസനം 2025ഓടെ പൂര്‍ത്തിയാകും; ഭൂമി ഏറ്റെടുക്കല്‍ 98% പൂര്‍ത്തിയായെന്ന് മന്ത്രി മുഹമ്മദ് റിയാസ്
X

കാസര്‍കോട്: സംസ്ഥാനത്തെ ദേശീയ പാതാ വികസനം 2025ഓടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഒന്‍പത് ജില്ലകളില്‍ അതിവേഗമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ദേശീയ പാതാ വികസനത്തിനായി സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയായി. ചില ജില്ലകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

നിശ്ചയിച്ച തിയതിക്ക് മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വിധമാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പൊതുജനങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ആയിരിക്കും ദേശീയ പാതയുടെ നിര്‍മ്മാണമെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട് ജില്ലയിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി പരിശോധിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കാസര്‍കോട് ജില്ലയിലെ ദേശീയപാതാ വികസനം 2024 മെയ് 15ഓടെ പൂര്‍ത്തിയാകും. കുമ്പള പാലം ഈ വര്‍ഷം ഡിസംബറിലും കാസര്‍കോട് മേല്‍പ്പാലം അടുത്ത വര്‍ഷം അവസാനത്തോടെയും തുറന്ന് നല്‍കാനാകുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: National highway development in Kerala will complete in three years says Minister

Next Story