Top

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പിന് എതിരെ കേസ്

ബിഷപ്പിന് എതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുക്കും.

1 Nov 2021 2:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പിന് എതിരെ കേസ്
X

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് എതിരെ പൊലീസ് കേസ്. പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കുറുവിലങ്ങാട് പൊലീസ് ആണ് ബിഷപ്പിന് എതിരെ കേസ് എടുത്തത്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ബിഷപ്പിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവി നല്‍കി പരാതിയിലാണ് നടപടി.

സെപ്റ്റംബര്‍ എട്ടിന് കുറുവിലങ്ങാട് മര്‍ത്ത മറിയം ഫൊറേന പളളിയില്‍ നടന്ന കുര്‍ബാനയിലാണ് ബിഷപ്പിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.ഇതിന് എതിരെ സംസ്ഥാന വ്യപകമായി പ്രതിഷേധം നടന്നിരുന്നു.

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് എതിരെ കുറുവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. പിന്നീട് ആണ് കോടതിയെ സമീപിച്ചത്. ബിഷപ്പിന് എതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുക്കും.

Next Story

Popular Stories