Top

പി കെ ഫിറോസിന്‍റെ അറസ്റ്റ് സര്‍ക്കാരിന്റെ ഗൂഢാലോചന: നജീബ് കാന്തപുരം എംഎല്‍എ

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ തിരുവനന്തപുരം പാളയത്ത് വെച്ചാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.

23 Jan 2023 9:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി കെ ഫിറോസിന്‍റെ അറസ്റ്റ് സര്‍ക്കാരിന്റെ ഗൂഢാലോചന: നജീബ് കാന്തപുരം എംഎല്‍എ
X

കോഴിക്കോട്: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് നജീബ് കാന്തപുരം എംഎല്‍എ. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അനാവശ്യ പ്രകോപനം ഉണ്ടാക്കിയതും മാനദണ്ഡങ്ങള്‍ പാലിക്കാതെ ടിയര്‍ ഗ്യാസും ലാത്തി ചാര്‍ജും പ്രയോഗിച്ചത് പൊലീസാണെന്നും നജീപ് കാന്തപുരം പറഞ്ഞു.

'പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും സ്വാഭാവിക പ്രതിഷേധത്തിലപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. പ്രവര്‍ത്തകരെ ശാന്തരാക്കി പൊലീസിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പി കെ ഫിറോസിന് നേരെ ക്രൂരമായ മര്‍ദനമാണ് നടന്നത്.' നജീബ് കാന്തപുരം അഭിപ്രായപ്പെട്ടു. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ തിരുവനന്തപുരം പാളയത്ത് വെച്ചാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.

നജീബ് കാന്തപുരത്തിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അനാവശ്യമായ പ്രകോപനം ഉണ്ടാക്കി മാനദണ്ഡങ്ങള്‍ പാലിക്കാതെ ടിയര്‍ ഗ്യാസും ലാത്തി ചാര്‍ജും പ്രയോഗിച്ചത് പോലീസ് ആണ്. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സ്വാഭാവിക പ്രതിഷേധത്തിലപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. പ്രവര്‍ത്തകരെ ശാന്തരാക്കി പോലീസിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പി.കെ ഫിറോസിനു നേരെ ക്രൂരമായ മര്‍ദ്ദനമാണ് നടന്നത്. പി.കെ ഫിറോസിനെ മര്‍ദിച്ച് പ്രവര്‍ത്തകരെ രോഷാകുലരാക്കാനാണ് പോലീസ് ശ്രമിച്ചത്. ലാത്തി ചാര്‍ജില്‍ ഫിറോസിന്റെ കൈക്ക് പരിക്കേറ്റിരുന്നു.

സമാധാനം ഉറപ്പാക്കാന്‍ ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. പോലീസിന്റെ അഴിഞ്ഞാട്ടത്തിന് മുന്നിലും നെഞ്ച് വിരിച്ചു നിന്ന് പ്രതിരോധിച്ച യൂത്ത് ലീഗിന്റെ സഹ പ്രവര്‍ത്തകര്‍ക്ക് ഈ അറസ്റ്റും ജയില്‍ വാസവും ഇടതു പക്ഷ സര്‍ക്കാരിന്റെ അനീതിക്കെതിരെ പോരാടാനുള്ള കരുത്തും ഊര്‍ജ്ജവും മാത്രമേ സമ്മാനിക്കൂ..

Story Highlights: najeeb kanthapuram mla against pk firos arrest

Next Story