Top

'മോദിസത്തോട്‌ അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുർദിനമാണ്'; നജീബ് കാന്തപുരം

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് ചെന്നിത്തലയെ പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി പരിഹസിച്ചത്.

10 March 2022 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദിസത്തോട്‌ അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുർദിനമാണ്; നജീബ് കാന്തപുരം
X

മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് മുസ്ലിം ലീ​ഗ് എംഎൽഎ നജീബ് കാന്തപുരം. ഇന്ത്യ എന്നെങ്കിലും വർഗ്ഗീയ ശക്തികളുടെ കൈകളിൽ നിന്ന് മോചിപ്പിക്കപ്പെടും എന്ന് ആഗ്രഹിച്ചത്‌ കൊണ്ട്‌, പണവും വർഗ്ഗീയതയും ജനാധിപത്യത്തെ കശക്കിയെറിയുന്നത്‌ കണ്ടു നിൽക്കാൻ വയ്യാത്തത്‌ കൊണ്ട്‌. അതുകൊണ്ട്‌ തന്നെ എനിക്കും ഇന്ന് ദുർദിനമാണ്. നജീബ് കാന്തപുരം കുറിച്ചു.

''എനിക്കും ഇന്ന് ദുർദിനമാണ്‌‌. ഈ രാജ്യം എന്നെങ്കിലും വർഗ്ഗീയ ശക്തികളുടെ കൈകളിൽ നിന്ന് മോചിപ്പിക്കപ്പെടും എന്ന് ആഗ്രഹിച്ചതു കൊണ്ട്‌. പണവും വർഗ്ഗീയതയും ജനാധിപത്യത്തെ കശക്കിയെറിയുന്നത്‌ കണ്ട്‌ നിൽക്കാൻ വയ്യാത്തതു കൊണ്ട്‌. അതുകൊണ്ട്‌ തന്നെ എനിക്കും ഇന്ന് ദുർദിനമണ്‌. എനിക്ക്‌ മാത്രമല്ല മോദിസത്തോട്‌ അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുർദിനം തന്നെയാണ്‌.'' നജീബ് കാന്തപുരം

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് ചെന്നിത്തലയെ പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി പരിഹസിച്ചത്. വലിയ അഴീക്കൽ പാലത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് ചെന്നിത്തല സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഊഴമായപ്പോൾ മുഖ്യമന്ത്രി ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ട് തന്നെ പരിഹാസ ശരം തൊടുത്തു. 'നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ?' എന്നാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി പരോക്ഷമായി പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തകർച്ചയാണ് നേരിടുന്നത്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് യുപിയിൽ നാലാം സ്ഥാനത്താണ് കോൺഗ്രസ്. അഞ്ചിലേറെ സീറ്റുകൾ ലഭിക്കാനുള്ള സാധ്യത അവസാനിക്കുകയും ചെയ്തു. പഞ്ചാബിലാണ് കോൺഗ്രസിന് ഏറ്റവും വലിയ തകർച്ചയുണ്ടായത്. ഭരണം നഷ്ടപ്പെട്ടതുകൂടാതെ സീറ്റുകൾ മൂന്നിലൊന്നായി കുറയുന്ന അവസ്ഥയിലാണ്. മുഖ്യമന്ത്രി ഛന്നിയും പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും അടക്കമുള്ള വൻ മരങ്ങൾ കടപുഴകി.

Story Highlight: najeeb kanthapuram hits back cm over mocking congress failure

Next Story