Top

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്വാധീനം തിരിച്ചു പിടിക്കാന്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിയെ രംഗത്തിറക്കി കോണ്‍ഗ്രസ്; ഹിമന്തയെ നേരിടാനാവുമോ?

7 Aug 2022 3:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്വാധീനം തിരിച്ചു പിടിക്കാന്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിയെ രംഗത്തിറക്കി കോണ്‍ഗ്രസ്; ഹിമന്തയെ നേരിടാനാവുമോ?
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്വാധീനം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തോടെയുള്ള നീക്കവുമായി കോണ്‍ഗ്രസ്. അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തുക്കിയെ നോര്‍ക്ക് ഈസ്റ്റ് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി നിയോഗിച്ചു. പ്രദ്യുത് ബോര്‍ദോലോയി എംപിയെ കണ്‍വീനറായും തെരഞ്ഞെടുത്തു.

രണ്ട് തവണ മുഖ്യമന്ത്രിയായിട്ടുണ്ട് നബാം തുക്കി. 2011ലും 2016ലും. നൗഗോങ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് പ്രദ്യുത്.

ഒരു സമയത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നത്. ഇപ്പോള്‍ ഒരു സംസ്ഥാനത്തും ഭരണത്തിലില്ല.

ഇപ്പോള്‍ അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന് ശേഷമാണ് ഈ മാറ്റമുണ്ടായത്. ബിജെപിയിലെത്തിയതിന് ശേഷം അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഹിമന്തയായിരുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപി സഖ്യത്തിന് അധികാരത്തിലെത്താന്‍ കഴിഞ്ഞു.

2016ല്‍ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരില്‍ എന്‍ഡിഎയുടെ വടക്കുകിഴക്കന്‍ രൂപമുണ്ടാക്കുകയായിരുന്നു ബിജെപി. ആദ്യ കണ്‍വീനറായ ഹിമന്ത മുഖ്യമന്ത്രിയായപ്പോഴും കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞില്ല. ഇപ്പോള്‍ ഹിമന്ത ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍.

Story Highlights: Nabam Tuki appointed chairman of Congress' North East coordination panel

Next Story

Popular Stories