Top

ദത്ത് വിവാദം; ആരോപണ വിധേയയ്ക്ക് ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമനം

28 Aug 2022 10:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദത്ത് വിവാദം; ആരോപണ വിധേയയ്ക്ക് ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമനം
X

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന കേസില്‍ ആരോപണ വിധേയയ്ക്ക് ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമനം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുന്ദനയെയാണ് ബാവാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ സുനന്ദയ്‌ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു.

കുഞ്ഞിനെ അമ്മ അന്വേഷിച്ചിരുന്നു എന്ന് പറഞ്ഞിട്ടും ദത്ത് തടഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. രണ്ട് ദിവസം മുമ്പാണ് സുനന്ദ ചുമതലയേറ്റത്. അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത് നിയമ വിരുദ്ധമായാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. കുഞ്ഞിനെ ദത്ത് നല്‍കിയത് എന്‍ സുനന്ദ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷയായിരിക്കെയാണ്.

STORY HIGHLIGHTS: N Sunanda, accused in the Adoption controversy, has been made a member of the Child Rights Commission

Next Story