Top

എന്‍ പരമേശ്വരന്‍ നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി, മാളികപ്പുറത്ത് ശംഭു നമ്പൂതിരി

17 Oct 2021 8:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്‍ പരമേശ്വരന്‍ നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി, മാളികപ്പുറത്ത് ശംഭു നമ്പൂതിരി
X

എന്‍ പരമേശ്വരന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തിയാവും. തുലാം ഒന്നിന് സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുളള മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. മാവേലിക്കര തട്ടാര മ്പലം കണ്ടിയൂര്‍ കളീയ്ക്കല്‍ മഠം അംഗമാണ് എന്‍. പരമേശ്വരന്‍ നമ്പൂതിരി. കോഴിക്കോട് കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.

രാവിലെ എട്ടുമണിക്ക് തന്ത്രി മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് ഇരു ക്ഷേത്രങ്ങളിലും നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ ഗോവിന്ദവര്‍മ ശബരിമല മേല്‍ശാന്തിയുടേയും, നിരജ്ഞന്‍ ആര്‍ വര്‍മ മാളികപുറം മേല്‍ശാന്തിയുടെയും നറുക്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ നവംബര്‍ 15ന് ശബരിമലയിലെത്തി ചുമതലയേല്‍ക്കും. മകര മണ്ഡല വിളക്ക തീര്‍ത്ഥാടനങ്ങള്‍ക്കായി വൃശ്ചികം ഒന്നിന് (നവംബര്‍ 16) ശബരിമല മാളികപ്പുറം ശ്രീകോവില്‍ നടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തമാരായിരിക്കും.

Next Story