ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍, അഞ്ജാത വാഹനത്തിന്റെ സാന്നിധ്യം; വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
22 March 2022 4:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത. മണികണ്ഠന് കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പ് മറ്റൊരു വാഹനത്തില്‍ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയെന്നാണ് സൂചന. ശരീരത്തില്‍ വെട്ടേറ്റെന്ന് സംശയിക്കുന്ന മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി 10-30 നാണ് ചെറുവാളം സ്വദേശി മണികണ്ഠനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തിനെ വീട്ടിലാക്കി തിരിച്ചുവരുമ്പോള്‍ ആരൂരില്വെച്ചാണ് അപകടം. ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടികൂടിയത്. മണികണ്ഠന് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തിയത്. ഇതിന് മുമ്പ് വാഹനത്തില്‍ ഒരു സംഘം ആളുകള്‍ എത്തിയിരുന്നുവെന്നും അവര്‍ കുറച്ച് സമയം അവിടെ നിന്ന ശേഷം മടങ്ങിയെന്നാണ് സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.