Top

'ആത്മഹത്യാക്കുറിപ്പില്‍ ഒന്ന് വ്യാജം'; എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍

പുറക്കാട് എസ്എന്‍ഡിപി ശാഖാ സെക്രട്ടറി രാജുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന്‍

17 Dec 2021 4:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആത്മഹത്യാക്കുറിപ്പില്‍ ഒന്ന് വ്യാജം; എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍
X

പുറക്കാട് എസ്എന്‍ഡിപി ശാഖാ സെക്രട്ടറി രാജുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന്‍. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളില്‍ ഒന്ന് വ്യാജമാണെന്നാണ് ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സഹോദരന്‍ രാജീവന്‍ ആവശ്യപ്പെട്ടു.

രാജുവിനെ മുന്‍ ഭരണ സമിതി അംഗങ്ങള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അഴിമതി നടത്താന്‍ രാജുവിനെ പ്രരിപ്പിച്ചു, അതിന് വഴങ്ങാത്തതിന്റെ വിരോധം പ്രകടമാക്കിയെന്നുമാണ് സഹോദരന്റെ ആരോപണം.

വ്യാഴാഴ്ച്ച എസ്എന്‍ഡിപി യൂണിയന്‍ ശാഖ പുറക്കാട് യുണിറ്റ് കമ്മിറ്റി ഓഫീസിലാണ് രാജുവിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഘടനാ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി പുറക്കാട് ശാഖ സെക്രട്ടറിയായിരുന്നു രാജു. 9 വര്‍ഷമായി സെക്രട്ടറിയായിരുന്ന രാജു സെക്രട്ടറിക്കുള്ള ഓണറേറിയം പോലും കൈപ്പറ്റിയിരുന്നില്ല.സത്യസന്ധമായി പ്രവര്‍ത്തിച്ചിരുന്ന തന്റെ വിധി ഇതാണെന്നും മൃതദേഹം ശാഖ പൊതുദര്‍ശനത്തിന് വെയ്ക്കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പഴയ ഭാരവാഹികളുടെ പേരുകളും ആത്മഹത്യാക്കുറില്‍ രാജു വ്യക്തമാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

Next Story