Top

പാലക്കാട് മഹിളാമോർച്ച നേതാവിന്റെ മരണം; ആത്മഹത്യാ കുറിപ്പിൽ ബിജെപി നേതാവിന്റെ പേര്, ദുരൂഹത

11 July 2022 3:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് മഹിളാമോർച്ച നേതാവിന്റെ മരണം; ആത്മഹത്യാ കുറിപ്പിൽ ബിജെപി നേതാവിന്റെ പേര്, ദുരൂഹത
X

പാലക്കാട്: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മഹിളാമോർച്ച നേതാവ് ശരണ്യയുടെ മരണത്തിൽ ദുരൂഹത. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷാണ് കഴിഞ്ഞ ദിവസം (27) മരിച്ചത്. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തത്. പാലക്കാട് നഗരസഭയിലെ ഒൻപതാം വാർഡ് ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ശരണ്യയുടെ അഞ്ച് പേജുളള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കും. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷാണ് ഭർത്താവ്. രാജൻ–തങ്കം ദമ്പതികളുടെ മകളാണ്. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

STORY HIGHLIGHTS: Mysterious in Palakkad Mahila morcha leader death

Next Story

Popular Stories