Top

റാങ്ക് തിളക്കത്തില്‍ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കൊളേജ്

ഇക്കഴിഞ്ഞ പിജി അഗദതന്ത്ര(വിഷചികിത്സ) പരീക്ഷയില്‍ ഒന്നാം റാങ്ക് ഡോ.ഹേമ.എ.ജിയും, രണ്ടാം റാങ്ക് ഡോ.ഷാരോണ്‍ ജോസും ആണ് നേടിയത്. പി.ജി രസശാസ്ത്ര & ഭൈഷജ്യകല്‍പ്പനയില്‍ ഡോ.സജിന.പി മൂന്നാം റാങ്ക് നേടി.

24 Feb 2022 11:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റാങ്ക് തിളക്കത്തില്‍ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കൊളേജ്
X

കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ കഴിഞ്ഞ വർഷത്തെ പി.ജി(ആയുര്‍വേദ) പരീക്ഷയില്‍ 3 റാങ്കുകള്‍ കരസ്ഥമാക്കി എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കൊളേജ് . പിജി അഗദതന്ത്ര(വിഷചികിത്സ)ത്തില്‍ ഒന്നാം റാങ്ക് ഡോ.ഹേമ.എ.ജി കരസ്ഥമാക്കിയപ്പോൾ, രണ്ടാം റാങ്ക് ഡോ. ഷാരോണ്‍ ജോസ് നേടി. പി.ജി രസശാസ്ത്ര & ഭൈഷജ്യകല്‍പ്പനയില്‍ ഡോ.സജിന.പി ആണ് മൂന്നാം റാങ്ക് നേടിയത്. പിജി പരീക്ഷയില്‍ 100 % വിജയമാണ് ഇത്തവണയും ആയുര്‍വേദ മെഡിക്കല്‍ കൊളേജ് കരസ്ഥമാക്കിയത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിഷചികിത്സാ സ്ഥാപനമാണ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന്‍റെ ഭാഗമായുള്ള പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി കോളേജുകളിലെ യുജി / പിജി വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും ക്ലിനിക്കല്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. പിജി അഗദതന്ത്ര, പഞ്ചകര്‍മ്മ, രസശാസ്ത്ര ഭൈഷജ്യകല്‍പ്പന വിഷയത്തില്‍ ഗവേഷണ കേന്ദ്രമാക്കികൊണ്ട് കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ അംഗീകാരവും ഇതിനകം ലഭിച്ചു കഴിഞ്ഞു.

കേരള ആരോഗ്യസര്‍വ്വകലാശാലയുടെ അംഗീകാരത്തോടുകൂടിയുള്ള ആയുര്‍വേദ പാരമെഡിക്കല്‍ കോഴ്സായ ബി.എസ്.എസി നഴ്സിങ്ങ്(ആയുര്‍വേദ), ബിഫാം (ആയുര്‍വേദ) കേരളത്തില്‍ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഉള്ളത്. ഇതുവരെ ഈ കോഴ്സ് പൂര്‍ത്തിയാക്കിയ 90 % വിദ്യാര്‍ത്ഥികളും കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍റെ 2021 ലെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

Next Story