Top

എംവിആര്‍ പുരസ്‌കാരം രാജ്ദീപ് സര്‍ദേശായിക്ക്

എംവിആറിന്റെ എട്ടാം ചരമ വാര്‍ഷിക ദിനാചരണ പൊതുസമ്മേളനത്തില്‍ പുരസ്‌കാരം കൈമാറും.

3 Nov 2022 3:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംവിആര്‍ പുരസ്‌കാരം രാജ്ദീപ് സര്‍ദേശായിക്ക്
X

കണ്ണൂര്‍: 2021-22 വര്‍ഷത്തെ എംവിആര്‍ പുരസ്‌കാരം ഇന്ത്യ ടുഡേ കണ്‍സള്‍റ്റിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്ക്. നവംബർ ഒന്‍പതിന് എംവിആറിന്റെ എട്ടാം ചരമ വാര്‍ഷിക ദിനാചരണ പൊതുസമ്മേളനത്തില്‍ പുരസ്‌കാരം കൈമാറും. രാവിലെ ഒന്‍പത് മണിക്ക് പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് വൈകിട്ട് നാലു മണിക്കാണ് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ പൊതു സമ്മേളനവും പുരസ്‌കാര ദാന ചടങ്ങും നടക്കുക.

പൊതുസമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. എംകെ രാഘവന്‍ എംപി, എംവി ജയരാജന്‍, പാട്യം രാജന്‍, എംകെ കണ്ണന്‍, ഡോ. ഒ.കെ നാരായണന്‍, പ്രൊഫ ഇ.കുഞ്ഞിരാമന്‍, എംവി നികേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story