Top

ഹൈ പവര്‍ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങും; വിനോദയാത്ര പോയ ബസ് എംവിഡി പിന്തുടര്‍ന്ന് പിടികൂടി

യാത്ര പോകുന്നതിന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ബസില്‍ ഹൈ പവര്‍ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങിനുള്ള സൗകര്യവും കണ്ടെത്തിയിരുന്നു.

2 Nov 2022 3:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈ പവര്‍ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങും; വിനോദയാത്ര പോയ ബസ് എംവിഡി പിന്തുടര്‍ന്ന് പിടികൂടി
X

തിരുവനന്തപുരം: നിയമം ലംഘിച്ച് വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയ ബസ് എംവിഡി പിന്തുടര്‍ന്ന് പിടികൂടി. കഴക്കൂട്ടം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യര്‍ത്ഥികള്‍ പോയ ബസാണ് പിടികൂടിയത്. ചേര്‍ത്തലയില്‍ നിന്നുളള വണ്‍ എസ് ബസാണ് കൊട്ടിയത്ത് വെച്ച് പിടികൂടിയത്. ബസിന്റെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.

യാത്ര പോകുന്നതിന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ബസില്‍ ഹൈ പവര്‍ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങിനുള്ള സൗകര്യവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എംവിഡി വിനോദ യാത്രക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് വിദ്യാര്‍ത്ഥികള്‍ വിനോദ യാത്ര പുറപ്പെട്ടത്.

Next Story