ഫുട്ബോള്‍ ആരാധന കൈവിട്ടു; 11 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും, 66000 രൂപ പിഴയും അടക്കണം
ഫുട്ബോള്‍ ആരാധനയുടെ പേരില്‍ ബുധനാഴ്ച ഉച്ചക്കാണ് ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ കാറുകളിലും ബൈക്കുകളിലും അഭ്യാസ പ്രകടനം നടത്തിയത്.
2 Dec 2022 2:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളേജ് ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികളുടെ വാഹന അഭ്യാസ പ്രകടനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഫുട്ബോള്‍ ആരാധനയുടെ പേരില്‍ ബുധനാഴ്ച ഉച്ചക്കാണ് ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ കാറുകളിലും ബൈക്കുകളിലും അഭ്യാസ പ്രകടനം നടത്തിയത്.
സംഭവത്തില്‍ പങ്കാളികളായ 11 വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. വാഹന ഉടമകളില്‍ നിന്നായി 66000 രൂപ പിഴയീടാക്കുകയും ചെയ്തു. ഫുട്ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുടെ പതാകകളുമായാണ് കോളേജ് ഗ്രൗണ്ടില്‍ അഭ്യാസം നടത്തിയിരുന്നത്.
Story Highlights: mvd action against students
Next Story