Top

അരനൂറ്റാണ്ടിനൊടുവില്‍; എംവി വിനീത കെയുഡബ്ല്യുജെയുടെ ആദ്യ വനിതാ പ്രസിഡന്റ്

എതിർസ്ഥാനാർത്ഥിയായ സൂര്യദാസിനെ 78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വിനീത വിജയിച്ചത്.

28 May 2022 1:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അരനൂറ്റാണ്ടിനൊടുവില്‍; എംവി വിനീത കെയുഡബ്ല്യുജെയുടെ ആദ്യ വനിതാ പ്രസിഡന്റ്
X

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ ചരിത്രത്തിൽ ആദ്യമായൊരു വനിത സാരഥി. കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡൻ്റായി വീക്ഷണം ദിനപത്രത്തിന്റെ എംവി വിനീത തെരഞ്ഞെടുക്കപ്പെട്ടു. എതിർസ്ഥാനാർത്ഥിയായ സൂര്യദാസിനെ 78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വിനീത വിജയിച്ചത്. ആകെയുള്ള 3,001 വോട്ടുകളിൽ 1,515 വോട്ടുകൾ നേടിയാണ് വിനീതയുടെ വിജയം. 49 വോട്ടുകൾ അസാധുവായി. 1956 ൽ രൂപം കൊണ്ട കേരള പത്ര പ്രവർത്തക യൂണിയന്റെ തലപ്പത്തേക്ക് ഒരു വനിതയെത്തുന്നതാവട്ടെ 56 വർഷത്തിന് ശേഷവും.



തൃശൂർ പ്രസ് ക്ലബ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു വരുമ്പോഴാണ് വിനീത സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാനിറങ്ങുന്നത്. പുരോഗമനവാദം ഉയർത്തുന്ന പത്രപ്രവർത്തക യൂണിയൻ ഇത്തവണ ഒരു വനിത പ്രസിഡന്റിന് ഇടം നൽകുമോ എന്നത് ഏറെ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ വിനീതക്ക് ഒരുപാട് പേർ പിന്തുണയറിയിച്ചിരുന്നു. KUWJ ലെ സജീവ പ്രവർത്തനം അവസാനിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകരും വിനീതക്കായി സാമൂഹ്യമാധ്യമങ്ങൾ വഴി വോട്ട് അഭ്യർത്ഥിച്ച് രം​ഗത്ത് വന്നതും ശ്രദ്ദേയമായിരുന്നു.

Story Highlights: MV Vineetha becomes the First Women President of KUWJ; At the end of half a century

Next Story