Top

'അത് സംഘ്പരിവാര്‍ നേതാവിന്റെ രാഷ്ട്രീയ പ്രസംഗം'; 2019 ഡിസംബറില്‍ നടന്നത് ഓര്‍മ്മിപ്പിച്ച് സിപിഐഎം

'ചരിത്ര കോണ്‍ഗ്രസിലെ സംഭവങ്ങളെ ഗവര്‍ണര്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്.'

21 Aug 2022 2:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത് സംഘ്പരിവാര്‍ നേതാവിന്റെ രാഷ്ട്രീയ പ്രസംഗം; 2019 ഡിസംബറില്‍ നടന്നത് ഓര്‍മ്മിപ്പിച്ച് സിപിഐഎം
X

2019ലെ ചരിത്ര കോണ്‍ഗ്രസിലെ സംഭവങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

സംഘപരിവാര്‍ നേതാവിന്റെ രാഷ്ട്രീയ പ്രസംഗമായിരുന്നു അവിടെ നടന്നത്. അതിനെതിരെ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു ചരിത്ര കോണ്‍ഗ്രസിലേത്. പങ്കെടുത്ത ഉത്തരേന്ത്യയിലെ ചരിത്രകാരന്‍മാര്‍ കൈയിലുണ്ടായിരുന്ന കടലാസില്‍ പ്രതിഷേധമെന്ന് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഇതാണ് ഡല്‍ഹിയില്‍ വച്ച് ഗൂഢാലോചന നടത്തിയെന്ന് ഗവര്‍ണര്‍ പച്ചക്കള്ളം പറയുന്നതെന്ന് എംവി ജയരാജന്‍ പറഞ്ഞു.

ഗവര്‍ണറുടെ പ്രസ്താവനകളെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ന്യായീകരിച്ചതില്‍ അത്ഭുതമില്ല. ബിജെപിയിലേക്ക് ടിക്കറ്റെടുത്തു നില്‍ക്കുന്നയാളാണ് സുധാകരനെന്നും എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ വിസിയെ വ്യക്തിഹത്യ നടത്തുന്ന പ്രസ്താവന പിന്‍വലിച്ച് ഗവര്‍ണര്‍ മാപ്പ് പറയണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

എം വി ജയരാജന്‍ പറഞ്ഞത്: ''കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ വ്യക്തിഹത്യ നടത്തുന്ന ചാന്‍സിലറുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. നിയമസഭ പാസ്സാക്കിയ നിയമം വഴിയാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ പദവി അലങ്കരിക്കുന്നത്. ചാന്‍സിലറെ പോലെ തന്നെ വൈസ് ചാന്‍സിലറും സര്‍വ്വകലാശാലയുടെ ഉത്തത പദവിയാണ് അലങ്കരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയെ തുടര്‍ച്ചയായി വേട്ടയാടുന്ന ചാന്‍സിലര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.''

''2019 ഡിസംബറില്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവങ്ങളെ ഗവര്‍ണര്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. എഴുതിക്കൊണ്ടുവന്ന പ്രസംഗമായിരുന്നില്ല അത്. പൗരത്വനിയമഭേദഗതി ഭരണഘടന അനുവദിക്കുന്ന തുല്യത ഇല്ലാതാക്കുന്നതായതിനാല്‍ അതിനെതിരെ ഉയര്‍ന്നുവന്ന ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെയുള്ളതായിരുന്നു ഗവര്‍ണറുടെ പ്രസംഗം.''

''സംഘപരിവാര്‍ നേതാവിന്റെ രാഷ്ട്രീയ പ്രസംഗമായിരുന്നു അത്. ഇതിനെതിരെ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു ചരിത്ര കോണ്‍ഗ്രസിലേത്. അവിടെ പങ്കെടുത്ത ഉത്തരേന്ത്യയിലെ ചരിത്രകാരന്‍മാര്‍ കൈയിലുണ്ടായിരുന്ന കടലാസില്‍ പ്രതിഷേധം എന്ന് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഇതാണ് ഡെല്‍ഹിയില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പച്ചക്കള്ളം പറയുന്നത്.''

''ഗവര്‍ണറുടെ പദവിക്കു നിരക്കാത്ത ഇത്തരം പ്രസ്താവനകളെ കെ സുധാകരന്‍ ന്യായീകരിച്ചതിലും അത്ഭുതമില്ല. ബിജെപിയിലേക്ക് ടിക്കറ്റെടുത്തു നില്‍ക്കുന്നയാളാണ് സുധാകരന്‍. നിയമസഭ പാസാക്കിയ നിയമത്തെ അടിസ്ഥാനമാക്കിയാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആ പദവിയിലിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ചാന്‍സലര്‍ ആ പദവിയിലിരുന്ന് നിയമവിരുദ്ധമായി ചെയ്യുന്ന കാര്യങ്ങളാണ് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചത്. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ഗവര്‍ണറോടല്ല, ചാന്‍സലറോടാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ചൂണ്ടിക്കാണിക്കുന്നവര്‍ ക്രിമിനലാണെങ്കില്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ പോലും തടഞ്ഞുവെക്കുന്ന ഗവര്‍ണറെ എന്തുപേരിട്ടു വിശേഷിപ്പിക്കും.''

Next Story

Popular Stories