Top

'ഫാം സന്ദര്‍ശിക്കുക പോലും ചെയ്യാതെ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍ നിലപാട്'; ആനമതില്‍ സര്‍ക്കാര്‍ നയമെന്ന് എംവി ജയരാജന്‍

ഫാമിലെ ആദിവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കുക, ആനമതിൽ പണിയുക തുടങ്ങിയ മുദ്രാവാക്യമുയർത്തി പ്രക്ഷോഭത്തിന് സിപിഐഎമ്മും തുടക്കം കുറിച്ചു

20 Oct 2022 1:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാം സന്ദര്‍ശിക്കുക പോലും ചെയ്യാതെ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍ നിലപാട്; ആനമതില്‍ സര്‍ക്കാര്‍ നയമെന്ന് എംവി ജയരാജന്‍
X

ആറളം ഫാമിൽ ആന മതിൽ പണിയുകയാണ് സർക്കാർ നയമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. വന്യജീവികളെ തടയാന്‍ ഏറ്റവും സുരക്ഷിതത്വം ആനമതിലാണ്. ഫാം സന്ദര്‍ശിക്കുക കൂടി ചെയ്യാതെയാണ് ചില ഉദ്യോഗസ്ഥര്‍ ആനമതിലിനെതിരെ നിലപാട് സ്വീകരിച്ചതെന്നും ജയരാജൻ പറഞ്ഞു.

ആനമതില്‍ നിര്‍മ്മിക്കാന്‍ 13 കോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നു തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ ഫാം സന്ദര്‍ശിക്കുക കൂടി ചെയ്യാതെയാണ് ചില ഉദ്യോഗസ്ഥര്‍ ആനമതിലിനെതിരെ നിലപാട് സ്വീകരിച്ചത്.

ഇടതുപക്ഷ സര്‍ക്കാര്‍ നയം ആറളത്ത് ആനമതില്‍ പണിയുകയാണ്. വന്യജീവികളെ തടയാന്‍ ഏറ്റവും സുരക്ഷിതത്വവും ആനമതിലാണെന്നും ജയരാജൻ കുട്ടി ചേർത്തു. ഫാമിലെ ആദിവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കുക, ആനമതിൽ പണിയുക തുടങ്ങിയ മുദ്രാവാക്യമുയർത്തി പ്രക്ഷോഭത്തിന് സിപിഐഎമ്മും തുടക്കം കുറിച്ചു. നേരത്തേ ബിജെപിയും കോൺഗ്രസും സമാന മുദ്രാവാക്യവുമുയർത്തി സമരം നടത്തിയിരുന്നു. പ്രതിഷേധങ്ങളും ധർണകളും ആറളത്ത് തുടരുന്നുണ്ടെങ്കിലും ആനമതിൽ ഇന്നും നിർമ്മിച്ചിട്ടില്ല.

STORY HIGHLIGHTS: MV Jayarajan said that the government's policy is to build an elephant wall at Aralam Farm

Next Story