Top

പിപിഇ കിറ്റ്: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എംവി ജയരാജന്‍, 'അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ല'

''ദുരന്തനിവരാണ നിയമപ്രകരം വിജ്ഞാപനം ചെയ്ത ഇടപാടില്‍ ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ല.''

15 Oct 2022 12:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിപിഇ കിറ്റ്: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എംവി ജയരാജന്‍, അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ല
X

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ദുരന്തനിവരാണ നിയമപ്രകരം വിജ്ഞാപനം ചെയ്ത ഇടപാടില്‍ ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ലെന്നും പിപിഇ കിറ്റ് വാങ്ങിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എംവി ജയരാജന്‍ വ്യക്തമാക്കി.

കെകെ ശൈലജ അഴിമതി നടത്തിയിട്ടില്ല. കൊവിഡ് കാലത്ത് ദുരന്ത നിവാരണ നിയമപ്രകാരം പണം നോക്കാതെ സാധനങ്ങള്‍ വാങ്ങിക്കാന്‍ അവകാശമുണ്ട്. മഹാമാരിയുടെ കാലത്ത് കാത്തിരിക്കാനാവുമായിരുന്നില്ല. ശൈലജയ്‌ക്കെതിരായ ലോകായുക്ത അന്വേഷണം അനാവശ്യമാണെന്നും ജയരാജന്‍ പറഞ്ഞു.

പിപിഇ കിറ്റ് വാങ്ങിയതില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് കെകെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ച് എടുത്ത തീരുമാനമാണിത്. ഗുണനിലവാരമുള്ള പിപിഇ കിറ്റിന് 1500 രൂപയായിരുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും എത്ര രൂപയായാലും അത് വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന് ശൈലജ പറഞ്ഞു.

ലോകായുക്തയ്ക്ക് ഇക്കാര്യം ബോധ്യമാകുമെന്നാണ് തോന്നുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ പകല്‍ പോലെ പരമാര്‍ഥമായൊരു വിഷയമാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന്റ പേരില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. ഒരാളുടെയെങ്കില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുണ്ടായിരുന്നതെന്നും കൈ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

Next Story