Top

'ഭാവിയിലുളള സഹകരണം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്'; ഭീഷണികൾ വിലപ്പോകില്ലെന്ന് എം വി ജയരാജൻ

'കോൺഗ്രസ് വിട്ടു പിരിയുകയാണെങ്കിൽ കെ വി തോമസിനെ അനാഥാമാക്കില്ല'

9 April 2022 3:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാവിയിലുളള സഹകരണം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്; ഭീഷണികൾ വിലപ്പോകില്ലെന്ന് എം വി ജയരാജൻ
X

കണ്ണൂർ: കോൺഗ്രസിനെ വെല്ലുവിളിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂരിലെ പരിപാടിക്ക് കെ വി തോമസ് എത്തിയാൽ അദ്ദേഹത്തെ കെെയ്യേറ്റം ചെയ്യാൻ ഒരു കോൺഗ്രസുകാരനും ധെെര്യമുണ്ടാകില്ലെന്ന് എം വി ജയരാജൻ. ഭാവിയിൽ കെ വി തോമസിന് സിപിഐഎമ്മുമായുളള സഹകരണം എങ്ങനെയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. കെ വി തോമസിന് രാഷ്ട്രീയ മാറ്റമുണ്ടാകില്ലെന്ന് പറയാൻ ആകില്ലെന്നും എം വി ജയരാജൻ പറഞ്ഞു.

'കെ പിസിസിയുടെ തിരുമണ്ടൻ വിലക്കിന് അദ്ദേഹം ഒരു വിലയും കൽപ്പിച്ചില്ല. ഭാവിയിൽ സിപിഐഎമ്മുമായുളള സഹകരണം എങ്ങനെയെന്നത് തോമസ് തീരുമാനിക്കേണ്ട കാര്യമാണ്. കെ വി തോമസിന് രാഷ്ട്രീയ മാറ്റമുണ്ടാകില്ലെന്ന് പറയാൻ ആകില്ല. കോൺഗ്രസ് വിട്ടു പിരിയുകയാണെങ്കിൽ കെ വി തോമസിനെ അനാഥാമാക്കില്ല. ഏറ്റവും മികച്ച മുഖ്യമന്ത്രിയായി അദ്ദേഹത്തിന്റെ ലീഡർ കരുണാകരനെയും നിലവിലെ മികച്ച മുഖ്യമന്ത്രിയാണ് പിണറായി എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്',എന്നും ജയരാജൻ പറഞ്ഞു.

കണ്ണൂരിലെ പരിപാടിക്ക് കെ വി തോമസ് എത്തിയാൽ കെപിസിസി പ്രസിഡന്റിന്റെ വാക്ക് കേട്ട് അദ്ദേഹത്തെ മർദ്ദിക്കാൻ ഒരു കോൺഗ്രസുകാരനും ധെെര്യമുണ്ടാകില്ലെന്ന് ജയരാജൻ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ചു കൊണ്ടാണ് പറയുന്നത്. ഒരു മർദനം കൊണ്ടും ആശയ സംവാദം ഇല്ലാതാക്കാനാവില്ല. കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ കെവി തോമസ് പൂർണ്ണ സുരക്ഷിതനായിരിക്കുമെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു.

സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇന്ന് നടക്കുന്ന സെമിനാറിൽ കെ വി തോമസ് പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർക്ക് ഒപ്പമാണ് കെ വി തോമസ് വേദി പങ്കിടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലാണ് സെമിനാർ. ഇന്നലെ രാത്രി കണ്ണൂരിലെത്തിയ കെ വി തോമസിന് ചുവപ്പ് ഷാൾ അണിയിച്ചാണ് സിപിഐഎം നേതൃത്വം സ്വീകരണം നൽകിയത്.

Story highlights: MV Jayarajan on KV Thomas participation in the party congress

Next Story

Popular Stories