Top

'പേയിളകിയ ലീഗും ഭ്രാന്ത് പിടിച്ച കോണ്‍ഗ്രസ്സും'; ഇതെന്തുപറ്റിയെന്ന് സിപിഐഎം

കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ഭ്രാന്ത് പിടിച്ചെന്ന് സിപി ഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

15 Dec 2021 2:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പേയിളകിയ ലീഗും ഭ്രാന്ത് പിടിച്ച കോണ്‍ഗ്രസ്സും; ഇതെന്തുപറ്റിയെന്ന് സിപിഐഎം
X

കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും ഭ്രാന്ത് പിടിച്ചെന്ന് സിപി ഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വഖഫ് നിയമനത്തിലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് മുസ്ലീം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിലെ പരാമര്‍ശങ്ങളുടേയും, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ മുദ്രാവാക്യങ്ങളുടേയും പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം.

'ലീഗിനും കോണ്‍ഗ്രസ്സിനും ഇതെന്തുപറ്റി? ഭ്രാന്ത് പിടിച്ചോ?' എന്ന് എംവി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

'അണികളെ കയറൂരി വിടുന്ന നേതൃത്വം ഒരു കാര്യം ആലോചിച്ചാല്‍ നന്ന്, ജനങ്ങള്‍ വിഡ്ഢികളല്ല. രണ്ട് കൂട്ടര്‍ നടത്തിയതും തെറിയഭിഷേകമാണ്. ഭരണം നഷ്ടപ്പെട്ടതില്‍ വെപ്രാളം ഉണ്ടാകും. പക്ഷേ ഇത്രത്തോളം തരംതാഴാന്‍ പാടുണ്ടോ? ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഭരണിപ്പാട്ട് മുദ്രാവാക്യം വിളികള്‍ നടത്തി, പ്രസംഗങ്ങള്‍ നടത്തി മുന്നോട്ടുപോകുന്ന ഈ കാള കൂട്ടങ്ങളെ ഒറ്റപ്പെടുത്തുക.' ജയരാജന്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

പേയിളകിയ ലീഗും ഭ്രാന്ത് പിടിച്ച കോണ്‍ഗ്രസ്സും.

=================

കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് റാലിയിലും പൊതു യോഗത്തിലും മുഴങ്ങി കേട്ടത് തെറിയഭിഷേകം ആയിരുന്നു. അത് ലീഗിന്റെ സംസ്‌കാരമാണെന്ന് പലരും പ്രതികരിച്ചു. പക്ഷേ അതിനേക്കാള്‍ വലിയ സംസ്‌കാരശൂന്യമായ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ മുഴങ്ങി കേട്ട മുദ്രാവാക്യം. ലീഗിനും കോണ്‍ഗ്രസ്സിനും ഇതെന്തുപറ്റി? ഭ്രാന്ത് പിടിച്ചോ? അണികളെ കയറൂരി വിടുന്ന നേതൃത്വം ഒരു കാര്യം ആലോചിച്ചാല്‍ നന്ന്, ജനങ്ങള്‍ വിഡ്ഢികളല്ല. രണ്ട് കൂട്ടര്‍ നടത്തിയതും തെറിയഭിഷേകമാണ്. ഭരണം നഷ്ടപ്പെട്ടതില്‍ വെപ്രാളം ഉണ്ടാകും. പക്ഷേ ഇത്രത്തോളം തരംതാഴാന്‍ പാടുണ്ടോ? ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഭരണിപ്പാട്ട് മുദ്രാവാക്യം വിളികള്‍ നടത്തി, പ്രസംഗങ്ങള്‍ നടത്തി മുന്നോട്ടുപോകുന്ന ഈ കാള കൂട്ടങ്ങളെ ഒറ്റപ്പെടുത്തുക.'പേയിളകിയ ലീഗും ഭ്രാന്ത് പിടിച്ച കോണ്‍ഗ്രസ്സും'; ഇതെന്തുപറ്റിയെന്ന് സിപിഐഎം

Next Story